(Photo -x)
മുംബൈ∙ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. 99 പേരടങ്ങുന് സ്ഥാനാർഥി പട്ടികയാണ് ഇപ്പോൾ പുറത്തുവിട്ടത്. 288 സീറ്റുള്ള മഹാരാഷ്ട്ര നിയമസഭയിൽ ബിജെപി മത്സരിക്കുന്ന 160 സീറ്റിലെ രണ്ടാം ഘട്ട പട്ടിക കൂടി ഉടനെ പുറത്തുവരും. 128 സീറ്റുകളിൽ ഘടകകക്ഷികളായ ശിവസേനയും എൻസിപിയും (അജിത് പവാർ ) മത്സരിക്കും.
ആദ്യഘട്ട പട്ടികയിലെ പ്രമുഖരിൽ മിന്നുന്ന പേര് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൻ്റേത് തന്നെ. നാഗ്പൂർ വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് ഫഡ്നാവിസ് ജനവിധി തേടുന്നത്. 2009 മുതൽ ഫഡ്നാവിസാണ ഇവിടത്തെ ജനപ്രതിനിധി. ബിജെപിയുടെ ശക്തികേന്ദ്രമാണ് നാഗ്പുർ. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നാഗ്പുർ എംപിയാണ്. ഈ ലോക്സഭാ മണ്ഡലത്തിലെ ആറ് അസംബ്ലി സീറ്റുകളിലും ബിജെപിയുടെ ഉറച്ച കോട്ടകളാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ നാഗ്പുർ ജില്ലയിലെ കാംതി മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. സംസ്ഥാനമന്ത്രി സുധീർ മുൻഗൻതിവാർ മത്സരിക്കുന്നത് ബല്ലാർപുരിലും. അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ്റെ മകൾ ശ്രീജയ ചവാനും ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചു. . ‘
ഇതു കൂടാതെ, നിരവധി സിറ്റിങ് എംഎൽഎമാരും ആദ്യഘട്ട പട്ടികയിലുണ്ട്.
ബിജെപി പട്ടികയിൽ ആദ്യഘട്ടത്തിൽ 13 വനിതകളാണ് ഇടംപിടിച്ചത്. പത്തുപേർ പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ളവരാണ്. . നവംബർ 20 ന് ആണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ്.