മദ്യത്തോട് മുഖം തിരിച്ച് മലയാളി; ഓണക്കാല വില്‍പന കഴി‍ഞ്ഞ വര്‍ഷത്തെക്കാള്‍ 14 കോടി കുറവ്.

Date:

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവിൽപന മുൻ വർഷത്തെ അപേക്ഷിച്ച് താഴോട്ട് പോയി. 14 കോടി രൂപയുടെ കുറവ്. ബാറുകളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കൂടിയിട്ടും മദ്യവില്‍പനയിൽ കാര്യമായ പുരോഗതിയുണ്ടായില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഉത്രാടദിനം വരെ ഒൻപതു ദിവസം 701 കോടി രൂപയുടെ മദ്യ വില്‍പനയാണ് ഈ സീസണിൽ നടന്നത്. എന്നാൽ മുൻ വർഷത്തെ വിൽപന 715 കോടി രൂപയായിരുന്നു. എന്നാൽ ഇത്തവണ ഉത്രാടം ദിനത്തില്‍ മാത്രം മദ്യവില്‍പന കൂടിയതായാണ് കാണുന്നത്. നാല് കോടി രൂപയുടെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. അതായത് , ഉത്രാട പാച്ചിലിൽ വിറ്റഴിച്ചത്
124 കോടി രൂപയുടെ മദ്യം.

Share post:

Popular

More like this
Related

ഷാജി എന്‍.കരുണ്‍ അന്തരിച്ചു ; വിട പറഞ്ഞത് മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭ

തിരുവനന്തപുരം: മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭകളിൽ പ്രമുഖനായ ഷാജി എൻ....

ഒടുവിൽ ‘വേടനും’ വലയിലായി ; കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരിച്ച് തൃപ്പൂണിത്തുറ എസ്എച്ച്ഒ

കൊച്ചി : റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി കഞ്ചാവ് ഉപയോഗിച്ചതായി...

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ് ; മുഖ്യപ്രതി നാരായണദാസ് പിടിയിൽ

തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസിലെ...