മല്ലികാർജുൻ ഖാർഗെ പ്രസം​ഗത്തിനിടെ കുഴഞ്ഞു വീഴാൻ പോയി; മോദിയെ താഴെയിറക്കുന്നതു വരെ മരിക്കില്ലെന്ന് പ്രതികരണം

Date:

ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസം​ഗിക്കുന്നതിനിടെ കുഴഞ്ഞ് വീഴാൻ പോയി കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ. ഞായറാഴ്ച ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം.

മല്ലികാർജുൻ ഖാർ​ഗെയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ വേദിയിലുണ്ടായിരുന്ന നേതാക്കൾ എത്തി അദ്ദേഹത്തെ കസേരയിലിരുത്തി. അല്പ സമയം ഇരുന്നതിന് ശേഷം മടങ്ങാൻ സമയം, കോൺ​ഗ്രസ് ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ പോരാടുമെന്നുമാണ് മല്ലികാർജുൻ ഖാർ​ഗെ അറിയിച്ചു.

ജനങ്ങളെ അഭിസംബോധന ചെയ്തതിന് ശേഷമാണ് ഖാർ​ഗെ മടങ്ങിയത്. ‘എനിക്ക് 83 വയസ്സായി, പക്ഷെ വേ​ഗം മരിക്കില്ല. മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത് വരെ താൻ മരിക്കില്ല, ജീവനോടെ ഉണ്ടാകുമെന്നാണ്’ ഖാർഗെ.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...