പലതവണ രാത്രി മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു ; മുകേഷിനെതിരെ ‘ആരോപണവുമായി ടെസ് ജോസഫ്

Date:

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ്. പലതവണ അദ്ദേഹം രാത്രി മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഫോണിലുടെ നിര്‍ബന്ധിച്ചതായാണ് നടിയുടെ  ആരോപണം.

2018ലും നടി ഇതേ ആരോപണം ഉന്നയിച്ചിരുന്നു. അന്ന് അത് വേറെ മുകേഷ് കുമാര്‍ ആകാമെന്നായിരുന്നു നടന്‍ മുകേഷിന്റെ  പ്രതികരണം. എന്നാല്‍ നടന്‍ മുകേഷിന്റെ ചിത്രം ഉള്‍പ്പടെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചാണ് ടെസ് ജോസഫ് ഇപ്പോള്‍ അത് മുകേഷ് തന്നൊയാണെന്ന് വെളിപ്പെടുത്തിയത്. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകയാണ് ടെസ് ജോസഫ്.

19 വർഷം മുൻപു ചാനൽ പരിപാടി ചിത്രീകരണത്തിനു ചെന്നൈയിലെ ഹോട്ടലിൽ താമസിക്കുമ്പോൾ, അവതാരകനായ മുകേഷ് രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തിയെന്നും തന്റെ മുറി മുകേഷിൻ്റെ റൂമിൻ്റെ തൊട്ടടുത്താക്കാൻ ശ്രമിച്ചെ ന്നുമായിരുന്നു സിനിമാ സാങ്കേതിക പ്രവർത്തക ടെസ് ജോസഫിന്റെ അന്നത്തെ വെളിപ്പെടുത്തൽ. ദുരനുഭവം തന്റെ മേധാവിയായിരുന്ന ഡെറക് ഒബ്രിയനോടു പറഞ്ഞപ്പോൾ ആ പരിപാടിയിൽനിന്ന് ഒഴിവാക്കിത്തന്നുവെന്നും ടെസ് പറഞ്ഞിരുന്നു.

ആരോപണം എം മുകേഷ് എംഎൽഎ തള്ളിയിരുന്നു. ‘അങ്ങനെയൊരു സംഭവം ഓരമ്മയിലില്ല. തെറ്റിദ്ധരിച്ചതാകാനാണു സാദ്ധ്യത. ഫോണിൽ നിരന്തരം വിളിച്ചു ശല്യപ്പെടുത്തി എന്നാണ് ആരോപണം. ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. മുകേഷ് കുമാർ എന്നു പറഞ്ഞു മറ്റാരെങ്കിലും വിളിച്ചതാകാം. ടെസ് ജോസഫിനെ കണ്ടതായി ഓർക്കുന്നില്ല.’

Share post:

Popular

More like this
Related

ആരോഗ്യപ്രശ്നം; പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളജിലെ സെല്ലിൽ റിമാൻഡ് ചെയ്യും

ഈരാറ്റുപേട്ട : ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ 14 ദിവസത്തേക്ക്...

സെൻസസിന്റെ അടിസ്ഥാനത്തിൽ വാർഡ് പുനർനിർണ്ണയത്തിന് സർക്കാരിന് അധികാരമുണ്ട്: നടപടി ശരിവച്ച് ഹൈക്കോടതി

കൊച്ചി : എട്ടു മുനിസിപ്പാലിറ്റികളിലും ഒരു പഞ്ചായത്തിലും സർക്കാർ നടത്തിയ വാർഡ്...

എട്ട് ജീവനുകൾ, 48 മണിക്കൂർ, പ്രതീക്ഷകൾ അസ്ഥാനത്തോ? ; തെലങ്കാനയില്‍ തുരങ്കത്തിൽ കുടുങ്ങിപ്പോയ തൊഴിലാളികളുടെ അതിജീവനം ദുഷ്‌കരമാണെന്ന് മന്ത്രി

ഹൈദരാബാദ്: തെലങ്കാനയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടയിൽ തുരങ്കത്തിന്റെ മേൽക്കൂര അടർന്ന് വീണ് കുടുങ്ങിപ്പോയ...

മാർപാപ്പയുടെ ആരോഗ്യനിലയിൽ മാറ്റമില്ല ;   ഓക്സിജൻ നൽകുന്നത് തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ...