തിരുവനതപുരം : അപകീർത്തികരമായി വാർത്ത നൽകി എന്ന പരാതിയിൽ മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയയെ അറസ്റ്റിൽ. മാഹി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. . മറുനാടൻ മലയാളി ചാനൽ നൽകിയ വാർത്ത വ്യക്തിപരമായ ജീവിതത്തെ ബാധിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. വീഡിയോയിലൂടെ സമൂഹത്തിനുമുന്നിൽ മോശക്കാരിയായി ചിത്രീകരിച്ചെന്നും പരാതിയിലുണ്ട്.
തിരുവനന്തപുരം സൈബർ പോലീസാണ് കുടപ്പനക്കുന്നിലെ വീട്ടിൽ നിന്ന് ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം BNS 79, IT ACT 120 എന്നി വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. പോലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. വൈദ്യപരിശോധന അടക്കമുള്ള കാര്യങ്ങളിലേക്ക് പൊലീസ് കടക്കും.
ഡിസംബർ 23 നാണ് ചാനൽ വഴി ഷാജൻ സ്‌കറിയ വീഡിയോ സംപ്രേഷണം ചെയ്തത്. ആദ്യം മുഖ്യമന്ത്രിക്ക് പരാതി കൈമാറിയ യുവതി,പിന്നീട് സംസ്ഥാന പോലീസ് മേധാവിക്കും പരാതി കൈമാറുകയായിരുന്നു.