കൂട്ടക്കൊല: ഇസ്രായേൽ വ്യോമാക്രമണത്തിൽ ലബനനിൽ 24 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടു, 1500 പേർക്ക് പരിക്ക്

Date:

( ചിത്രം കടപ്പാട്: അൽ -ജസീറ )

ബെയ്റൂട്ട്: ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 24 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടതായി ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ലെബനൻ ആരോഗ്യ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു. ഏകദേശം 1500 പേർക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് വ്യക്തമാക്കി.. 24 മണിക്കൂറിനുള്ളിൽ തെക്കൻ, കിഴക്കൻ ലെബനനിലെ 1,100 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു.

ഹിസ്ബുള്ളയുടെ മൂന്നാമത്തെ കമാൻഡായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്റൂട്ടിലെ ആക്രമണമെന്ന് പറയപ്പെടുന്നു. തെക്കൻ ലെബനനിലെയും ലെബനൻ പ്രദേശത്തിനുള്ളിലെ ബെക്കയിലെയും ഏകദേശം 800 ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. അതേസമയം ഹിസ്ബുള്ള ഇസ്രായേലിലെ അഞ്ചിടത്ത് ആക്രമണങ്ങൾ നടത്തിയതായും റിപ്പോർട്ടുണ്ട്.

ഹിസ്ബുല്ലയുമായി ബന്ധമുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി ലെബനൻ ജനതയോട് ആവശ്യപ്പെട്ടു. ലെബനനിലുടനീളം വ്യാപിച്ചുകിടക്കുന്ന ഹിസ്ബുല്ല ഭീകരകേന്ദ്രങ്ങൾക്കെതിരെ ഇസ്രയേൽ സൈന്യം വരും ദിവസങ്ങളിൽ ആക്രമണം വർധിപ്പിക്കുമെന്നും ഹഗാരി പറഞ്ഞു.

വെള്ളിയാഴ്ച തെക്കൻ ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഫോഴ്‌സ് കമാൻഡർ ഇബ്രാഹിം അഖിൽ ഉൾപ്പെടെ 39 പേർ കൊല്ലപ്പെടുകയും മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇസ്രയേലിനോടും ഹിസ്ബുള്ളയോടും യുദ്ധത്തിൽ നിന്ന് പിന്മാറാൻ ലോകശക്തികൾ അഭ്യർഥിച്ചു.

Share post:

Popular

More like this
Related

ചാനല്‍ ചര്‍ച്ചയിൽ മതവിദ്വേഷ പരാമർശം ; കോടതിയില്‍ കീഴടങ്ങി പി സി ജോർജ്

കൊച്ചി : ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശ കേസില്‍ കോടതിയില്‍ കീഴടങ്ങി...

ബോംബ്ഭീഷണി: ന്യൂയോർക്ക് – ഡൽഹി വിമാനം റോമിലേക്ക് വഴിതിരിച്ചുവിട്ടു

ന്യൂയോർക്ക് :  ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസിന്റെ വിമാനം റോമിലേക്ക്...

വിരാട് കോലി 100 നോട്ട് ഔട്ട്! ചാമ്പ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സെമിയിലേക്ക്

ദുഃബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ വിരാട് കോലി തൻ്റെ 51-ാം സെഞ്ചുറി പൂർത്തിയാക്കി...