(Photo Courtesy : Iran 0bserver / X)
ടെഹ്‍റാൻ : തെക്ക് കിഴക്കൻ ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്ത് വൻസ്‌ഫോടനം. അപകടത്തിൽ 4 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 561ലേറെ പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. മരണസംഖ്യ കൂടാൻ സാദ്ധ്യതയുണ്ടെനാണ് ലഭിക്കുന്ന വിവരം. സ്ഫോടനത്തിൻ്റെ കാരണം വ്യക്തമല്ല. ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചതോ രാസവസ്തുക്കൾ നിറഞ്ഞ കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചതോ അപകടത്തിന് കാരണമാകാം എന്നാണ പ്രാഥമിക വിലയിരുത്തൽ.
അപകടത്തെ തുടർന്ന് തുറമുഖത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു. സ്ഫോടനത്തിൽ ഒട്ടേറെ കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വലിയ ഒരു പ്രദേശം മുഴുവൻ ഗ്ലാസ് ചില്ലുകളും മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങളും
ചിന്നിച്ചിതറിക്കിടക്കുകയാണ്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്ന തിരക്കിലാണ് രക്ഷാപ്രവർത്തകർ.