കൽപ്പറ്റ : വയനാട്ടില്‍ കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ രണ്ട് വന്‍ഉരുള്‍പൊട്ടലുകളില്‍ മരണസംഖ്യ 84 ആയി. മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്ക്കൈയിലുമാണ് ഉരുള്‍പൊട്ടലുകളുണ്ടായത്. ചൂരല്‍മലയില്‍ നിരവധി വീടുകള്‍ തകരുകയും ഒലിച്ചുപോകുകയുംചെയ്തിട്ടുണ്ട്. നിരവധിപേര്‍ ദുരന്തമേഖലയില്‍ കുടുങ്ങിയിട്ടുണ്ട്
മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലുമായി ഉരുള്‍പൊട്ടലില്‍ 84 പേരുടെ മരണം സ്ഥിരീകരിച്ചു. റോഡും പാലവും ഒലിച്ചു പോയതിനെ തുടര്‍ന്ന് മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടു പോയി. എന്‍.ഡി.ആര്‍.എഫും രക്ഷാ പ്രവര്‍ത്തകരും ഈ മേഖലയിലേക്കെത്തി ചേര്‍ന്നിട്ടുണ്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത.
പുലർച്ചെ ഒരു മണിയോടെ മുണ്ടക്കൈ ടൗണ്ടിലാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി.
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൻ്റെ നടുക്കത്തിലാണ് സംസ്ഥാനം. ഉരുൾപ്പൊട്ടലിനൊപ്പമെത്തിയ മലവെള്ളപ്പാച്ചിലും കൂറ്റൻ പാറക്കല്ലുകളും ഒരു പ്രദേശത്തെ തന്നെ തുടച്ചുമാറ്റിയ കാഴ്ചയാണ് കാണാനാകുന്നത്.
നിരവധിയാളുകളാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുന്നു. പാലങ്ങളും റോഡുകളും ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.
പരിക്കേറ്റ നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവിടെനിന്ന് മുണ്ടക്കൈയിലേക്കുള്ള പാലം തകര്‍ന്നതിനാല്‍ മണിക്കൂറുകള്‍ വൈകിയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്തേക്ക് എത്താന്‍ സാധിച്ചത്. അവിടെയുണ്ടായ നാശനഷ്ടങ്ങളുടെ യഥാര്‍ഥചിത്രം ഇനിയും പുറംലോകത്ത് എത്തിയിട്ടില്ല.
ഉരുള്‍പൊട്ടലില്‍പ്പെട്ട നിരവധിപേരുടെ മൃതദേഹങ്ങള്‍കിലോമീറ്ററുകള്‍ക്കപ്പുറം മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലില്‍ ഒഴുകിയെത്തിയത് ദുരന്തത്തിന്റെ വ്യാപ്തി വെവെളിപ്പെടുത്തി. അംഗഭംഗം വന്ന നിലയിലായിരുന്നു പല മൃതദേഹങ്ങളും. ചാലിയാര്‍ പുഴയുടെ വിവിധ ഭാ?ഗങ്ങളില്‍ നിന്നും കണ്ടെത്തിയത് വയനാട്ടില്‍ നിന്ന് ഒഴുകിയെത്തിയ മൃവയനാട്ടില്‍ നിന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങളാണെന്നാണ് സൂചന. വിവരമറിഞ്ഞ് ചൂരല്‍മലയിലെത്തിയ പോലീസിനും ഫയര്‍ഫോഴ്‌സിനും ജനപ്രതിനിധികള്‍ക്കും നടുക്കുന്ന കാഴ്ചളാണ് കാണാന്‍ കഴിഞ്ഞത്.
ഉരുൾപൊട്ടലിലും മണ്ണിടിച്ചിലും ഒറ്റപ്പെട്ടയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ എയർ ലിഫ്റ്റ് ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി വ്യോമസേനയുടെ 2 ഹെലികോപ്റ്ററുകൾ കോയമ്പത്തൂരിലെ സുലൂരിൽ നിന്ന് എത്തും. നാവികസേനയുടേയും സൈന്യത്തിൻ്റെയും സംഘം വയനാട്ടിലേക്കെത്തും.
പരിക്കേറ്റ നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവിടെനിന്ന് മുണ്ടക്കൈയിലേക്കുള്ള പാലം തകര്‍ന്നതിനാല്‍ മണിക്കൂറുകള്‍ വൈകിയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്തേക്ക് എത്താന്‍ സാധിച്ചത്. അവിടെയുണ്ടായ നാശനഷ്ടങ്ങളുടെ യഥാര്‍ഥചിത്രം ഇനിയും പുറംലോകത്ത് എത്തിയിട്ടില്ല.