സംഘർഷമേഖലകളിൽ സമാധാനം പുലരട്ടെ’; ഇന്ത്യ – പാക് വെടിനിർത്തൽ സ്വാഗതം ചെയ്‌ത്‌ മാർപാപ്പ

Date:

വത്തിക്കാൻ : ഇന്ത്യ – പാക് വെടിനിർത്തൽ സ്വാ​ഗതം ചെയ്ത് മാർപാപ്പ ലിയോ പതിനാലാമൻ. ഇരു രാഷ്ട്രങ്ങളുടെയും വെടിനിർത്തൽ തീരുമാനത്തിൽ സന്തോഷം. ലോകമെങ്ങുമുളള സംഘർഷ മേഖലകളിൽ സമാധാനം പുലരട്ടെ എന്ന് അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച കുർബാനയ്ക്ക് ശേഷമുള്ള അഭിസംബോധന പ്രസം​ഗത്തിലാണ് മാർപാപ്പ സന്തോഷം അറിയിച്ചത്. ലോകത്തോടുളള ആദ്യ അഭിസംബോധനയിലാണ് പാപ്പയുടെ വാക്കുകൾ. ലിയോ പതിനാലാമൻ പാപ്പയുടെ കാർമ്മികത്വത്തിലാണ് ഇന്ന് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ വിശുദ്ധ കുർബാന നടന്നത്.

ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറയിലെത്തി ലിയോ പതിനാലാമൻ പ്രാർത്ഥിച്ചു. മുൻഗാമിയുടെ പാതയിൽ പ്രവർത്തിക്കുമെന്നും പുതിയ പോപ്പ് വ്യക്തമാക്കി. യുക്രെയ്നിലും വെടിനിർത്തൽ വേണം. ഗാസയിലെ ബന്ദികളെ വിട്ടയക്കണം. സമാധാനത്തിന്റെ സന്ദേശം ലോകമെമ്പാടും പരക്കട്ടെയെന്നും മാർപാപ്പ പറഞ്ഞു.

അതേസമയം, ലിയോ പതിനാലാമൻ പാപ്പായുടെ ഔദ്യോഗിക സ്ഥാനാരോഹണം മെയ് 18 ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ നടക്കും. സ്ഥാനാരോഹണത്തിന് മുൻപ് തന്നെ അദ്ദേഹം കൂടിക്കാഴ്ചകള്‍ ആരംഭിക്കും. നാളെ മാധ്യമപ്രവർത്തകരുമായും പതിനാറാം തീയതി നയതന്ത്ര പ്രതിനിധികളുടെ തലവന്മാരുമായും കൂടിക്കാഴ്ച നടത്തും.

Share post:

Popular

More like this
Related

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; മെയ് 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : കുട്ടികളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന...

ഇൻസ്റ്റഗ്രാമിലൂടെ പരിചയം,17 കാരി എത്തിയത് കോഴിക്കോട്പെണ്‍വാണിഭ കേന്ദ്രത്തിൽ; പ്രതികളെ തേടി പോലീസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവിനൊപ്പം മൂന്നുമാസം മുന്‍പ് കേരളത്തിലെത്തിയ അസം...

പുൽവാമ ഭീകരാക്രമണവും പാക്കിസ്ഥാൻ വക ; സമ്മതിച്ച് പാക് എയർ വൈസ് മാർഷൽ

ന്യൂഡൽഹി : 2019 - ൽ 40 ഇന്ത്യൻ സി.ആർ.പി.എഫ് ജവാന്മാരുടെ...

സമാധാനത്തിൻ്റെ പുലരിയിൽ ജമ്മുകശ്മീർ ; ജാഗ്രത കൈവിടാതെ രാജ്യം

ശ്രീനഗർ : ഇന്ത്യ-പാക് വെടി നിർത്തൽ പ്രഖ്യാപനത്തിന് ശേഷം ജമ്മു കാശ്മീരിലെ...