അജിത് കുമാർ വിഷയത്തിൽ ഒറ്റ തീരുമാനത്തിലുറച്ച് മുഖ്യമന്ത്രി; അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ

Date:

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാറിനെ തല്‍ക്കാലം ക്രമസമാധാനച്ചുമതലയില്‍ നിന്ന് മാറ്റുന്നില്ലെന്ന നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ റിപ്പോര്‍ട്ട് കിട്ടുന്നതുവരെ നടപടിയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എഡിജിപിക്കെതിരെ ഉയര്‍ന്നുവന്ന ആക്ഷേപത്തെപ്പറ്റി അന്വേഷണം നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. അതിൻ്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് യുക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന പതിവ് തങ്ങള്‍ക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെയോ സംഘടനാ നേതാവിനെയോ കണ്ടിട്ടുണ്ടെങ്കില്‍ അത് ഔദ്യോഗിക കൃത്യനിര്‍വഹണത്തെ ബാധിക്കുന്ന തരത്തിലുള്ള കൂടിക്കാഴ്ച ആണെങ്കില്‍ നിയമത്തിനും ചട്ടങ്ങള്‍ക്കും അനുസൃതമായ നടപടി ഉണ്ടാകും. അത് അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം ഉണ്ടാകേണ്ട തീരുമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share post:

Popular

More like this
Related

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്ക് കയർ

തിരുവനന്തപുരം : പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ.  ഗ്രീഷ്മയ്ക്കെതിരെ...

സത്യപ്രതിജ്ഞക്ക് മുൻപെ സുപ്രധാന പ്രഖ്യാപനങ്ങളുമായി ട്രംപ് ; ഒപ്പു വെക്കുന്ന 100 എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ടിക് ടോക് സംരക്ഷണവും

വാഷിംങ്ടൺ : സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക്  മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ  സുപ്രധാന പ്രഖ്യാപനങ്ങളുമായി...

ഡൊണൾഡ് ട്രംപ് ഇന്ന് പ്രസിഡൻ്റായി സ്ഥാനമേൽക്കും ; ചടങ്ങുകൾ ക്യാപിറ്റോൾ മന്ദിരത്തിൽ

വാഷിംങ്ടൺ: അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണൾഡ് ട്രംപ് തിങ്കളാഴ്ച സ്ഥാനമേൽക്കും. ഇന്ത്യൻ...