താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ ലോണാവാലയിൽ  കണ്ടെത്തി; ഇന്ന് നാട്ടിലെത്തിക്കും

Date:

മലപ്പുറം : താനൂരിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി.  പുലർച്ചെ 1.45ന് ലോണാവാലയിൽ വെച്ചാണ് കണ്ടെത്തിയത്. മുംബൈ-ചെന്നൈ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു വിദ്യാർത്ഥിനികൾ. കുട്ടികളെ തിരിച്ചറിഞ്ഞ റെയിൽവേ പോലീസ് പെൺകുട്ടികളെ തടഞ്ഞുവെക്കുരയായിരുന്നു. താനൂർ പോലീസ് എത്തിയാൽ കൈമാറും.

കുട്ടികളെ വൈദ്യപരിശോധനയ്ക്കായി പൂനയിലെ സസൂൺ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെ നിന്ന് കെയർ ഹോമിലേക്ക് മാറ്റും. കുട്ടികളെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ കേരളത്തിൽ എത്തിച്ചേക്കും: ദേവദാർ ഹയർസെക്കണ്ടറി സ്‌കൂളിലെ ഫാത്തിമ ഷഹദ, അശ്വതി, എന്നീ വിദ്യാർഥികളെയാണ് കാണാതായത്. ബുധനാഴ്ചയാണ് പെൺകുട്ടികൾ സ്കൂളിലേക്ക് പരീക്ഷയെഴുതാൻ പോകുന്ന വഴിയെ നാടുവിട്ടത്.  ഇരുവരും പരീക്ഷ എഴുതിയിരുന്നില്ല പെൺകുട്ടികളെ കണ്ടെത്തുന്നതിൽ ഫോൺ ലൊക്കേഷൻ ആണ് നിർണ്ണായകമായത്.

വീട്ടിൽ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു പെൺകുട്ടികൾ പറഞ്ഞിരിക്കുന്നത്. സന്നദ്ധപ്രവർത്തകനുമായി പെൺകുട്ടികൾ സംസാരിച്ചിരുന്നു. വീട്ടുകാരുടേത് നല്ല പെരുമാറ്റമല്ലെന്നും നാട്ടിൽ വന്നാലും വീട്ടിലേക്ക് പോകില്ലെന്നാണ് പെൺകുട്ടികൾ പറയുന്നത്.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...