‘മോദിക്ക് മനുഷ്യരൂപം മാത്രമെയുള്ളൂ ,  ഹൃദയമില്ല;  ആർഎസ്എസുകാരന് ഒരിക്കലും മനുഷ്യനാകാൻ കഴിയില്ല’

Date:

കൽപറ്റ: മനുഷ്യരൂപം മാത്രമേ മോദിക്കുള്ളൂ, മനുഷ്യന്റെ ഹൃദയമില്ല.  ആർഎസ്എസുകാരന് ഒരിക്കലും മനുഷ്യനാകാൻ കഴിയില്ലെന്നാണ് വയനാടിനോടുള്ള പ്രധാനമന്ത്രിയുടെ നിലപാട് തെളിയിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ്വരാജ്.  ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തോട് കേന്ദ്രസർക്കാർ തുടരുന്ന അവഗണയ്‌ക്കെതിരെ എൽഡിഎഫ് സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടിയുടെ ഭാഗമായി കൽപറ്റ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തകർന്ന വയനാടിനെയും മലയാളിയുടെ കണ്ണീരിനെയും കണ്ട് ആസ്വദിക്കുന്ന മാനസികാവസ്ഥയാണ് മോദിക്ക്. മോദി വയനാട്ടിൽ എത്തിയപ്പോൾ മനുഷ്യനായോ എന്ന് എല്ലാവരും ചിന്തിച്ചുപോയി. പക്ഷേ, ആർഎസ്എസിന് ഒരിക്കലും മനുഷ്യനാകാൻ കഴിയില്ലെന്ന് ഇപ്പോൾ തെളിഞ്ഞു. ഒരു ചില്ലിക്കാശിന്റെ സഹായം പോലും വയനാടിനു കിട്ടിയില്ല. രാഷ്ട്രീയമായ പകപോക്കലാണ് കേന്ദ്രം കേരളത്തോട് ചെയ്തത് – സ്വരാജ് പറഞ്ഞു. 

പ്രിയങ്ക ഗാന്ധി കേന്ദ്രത്തിനെയും സംസ്ഥാനത്തെയും ഒരുപോലെ കുറ്റപ്പെടുത്തുകയാണ്. സ്ഥിരബുദ്ധിയുള്ളവരിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യമല്ല അത്. കേന്ദ്രം സഹായിച്ചില്ലെങ്കിലും മലയാളികളുടെ സഹായത്തോടെ വയനാട്ടിലെ പുനരധിവാസം ഏറ്റെടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളതെന്നും സ്വരാജ് വ്യക്തമാക്കി.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...