പത്തനംതിട്ട: ശബരിമലയിൽ നടൻ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തി മോഹൻലാൽ. ഉഷഃപൂജ വഴിപാടാണ് മോഹൻലാൽ നടത്തിയത്. മുഹമ്മദ് കുട്ടി എന്ന പേരിൽ വിശാഖം നക്ഷത്രത്തിലായിരുന്നു വഴിപാട്. ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ വഴിപാട് നടത്തി.
മോഹൻലാൽ ചൊവ്വാഴ്ചഅദ്ദേഹത്തിന്റെ സുഹൃത്ത് കെ മാധവനും ഒപ്പമാണ് ശബരിമലയിൽ ദർശനത്തിന് എത്തിയത്. പമ്പയിലെ ഗണപതി കോവിലിൽ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. സന്ധ്യയോടെ അയ്യപ്പദർശനം നടത്തി. രാത്രിയോടെ അദ്ദേഹം മലയിറങ്ങി.