കഞ്ചാവുമായി സിനിമാ മേക്കപ്പ്മാൻ വാഗമണ്ണിൽ പിടിയിൽ

Date:

തൊടുപുഴ : ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ്മാൻ പിടിയിൽ. ആർ. ജി.വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് ഞായറാഴ്ച പുലര്‍ച്ചെ മൂലമറ്റം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അഭിലാഷിൻ്റെയും സംഘത്തിൻ്റെയും പിടിയിലായത്. 45 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ്’ എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.

‘അട്ടഹാസം’ എന്ന സിനിമയുടെ  ലോക്കേഷനിലേക്ക് പോകുന്നതിനിടെയാണ് വാഗമൺ റോഡിലെ വാഹന പരിശോധനയിൽ
കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. ആവേശം, പെങ്കിളി, സൂക്ഷ്മദർശിനി,  രോമാഞ്ചം, ജാനേമന്‍ തുടങ്ങി നിരവധി സിനിമകളുടെ മേക്കപ്പ്മാനായി രഞ്ജിത്ത് പ്രവർത്തിച്ചിട്ടുണ്ട്.

Share post:

Popular

More like this
Related

ഓപ്പററേഷൻ സിന്ദൂർ : ‘ബ്രഹ്മോസി’ന് വൻ ഡിമാൻ്റ് ; തൽപ്പരരായി രാജ്യങ്ങളുടെ നിര

ന്യൂഡൽഹി: 'ഓപ്പറേഷൻ സിന്ദൂർ' ഇന്ത്യയുടെ ബ്രഹ്മോസ് ക്രൂയിസ് മിസൈലിനെ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഏറെ...

കരിപ്പൂരിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, കൊണ്ടുവന്നവൻ മുങ്ങി; ഏറ്റുവാങ്ങാനെത്തിയവർ അറസ്റ്റിൽ

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി...

ഇന്ത്യൻ വ്യോമാക്രമണത്തിൽ പാക് വ്യോമസേന ചീഫ് ടെക്‌നീഷ്യൻ ഉൾപ്പെടെ 11 സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ

ഇസ്ലാബാബാദ് : ഇന്ത്യൻ ആക്രമണങ്ങളിൽ 11 സൈനികരും 40 സാധാരണക്കാരും കൊല്ലപ്പെട്ടതായി...

നന്തന്‍കോട് കൂട്ടക്കൊലക്കേസിൽ 8 വർഷത്തിന് ശേഷം വിധി ;  കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക്‌ ജീവപര്യന്തം

തിരുവനന്തപുരം: നന്തന്‍കോട് ഒരേ കുടുംബത്തിലെ നാലുപേരെ കൂട്ടക്കൊലചെയ്ത കേസില്‍ പ്രതി കേഡല്‍...