എംടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു, സ്ഥിതി ഗുരുതരം – മെഡിക്കൽ ബുള്ളറ്റിൻ

Date:

കോഴിക്കോട് : കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. മരുന്നുകളോടു നേരിയ തോതില്‍ പ്രതികരിക്കുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. . .

നേരത്തെ അതീവഗുരുതര സ്ഥിതിയിലായിരുന്ന എംടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എംടി മരുന്നുകളോട് പ്രതികരിക്കുന്നതായും കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിഞ്ഞതായും വിലയിരുത്തി. എങ്കിലും ഹൃദയത്തിന്‍റെ ആരോഗ്യ നില ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

സാഹിത്യ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആശുപത്രിയിൽ എംടിയെ സന്ദർശിച്ചു. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, ജെ.ചിഞ്ചുറാണി, എംഎൽഎമാർ, രാഷ്ട്രീയ നേതാക്കൾ, സിനിമ രംഗത്തെ പ്രമുഖർ തുടങ്ങിയവരാണ് ആശുപത്രിയിൽ എത്തിയത്. എം.എൻ.കാരശ്ശേരി ഉൾപ്പെടെയുള്ള എഴുത്തുകാരും കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ എത്തിയിരുന്നു.

Share post:

Popular

More like this
Related

ഡിജിറ്റൽ വോട്ടർ പട്ടികയും സിസിടിവി ദൃശ്യങ്ങളും പുറത്തുവിടണം: തെരഞ്ഞെടുപ്പ് കമ്മീഷനോട്  രാഹുൽ ഗാന്ധി

ന്യൂഡൽഹി : മഹാരാഷ്ട്ര പോളിംഗ് ബൂത്തുകളിലെ ഡിജിറ്റൽ വോട്ടർ പട്ടികയും വൈകുന്നേരം...

തട്ടിയത് ലക്ഷങ്ങൾ, നടത്തിയത് വിശ്വാസ വഞ്ചന: പരാതിയുമായി കൃഷ്ണകുമാറും മകൾ ദിയയും  

തിരുവനന്തപുരം : ദിയ കൃഷ്ണയ്ക്കും തനിക്കുമെതിരെ പരാതിയുമായി ജീവനക്കാർ രംഗത്തെത്തിയ സംഭവം...

അർജൻ്റീന ഫുട്ബോൾ ടീം കേരള മണ്ണിൽ പന്ത് തട്ടും; വീണ്ടും പ്രഖ്യാപനവുമായി കായികമന്ത്രി

മലപ്പുറം : മെസി കേരളത്തിലെത്തുമെന്ന് വീണ്ടും കായിക മന്ത്രി വി അബ്ദുറഹിമാൻ....