മുഡ ഭൂമി കുംഭകോണക്കേസ്: സിദ്ധരാമയ്യയ്ക്ക് ആശ്വാസം, ഗവർണറുടെ നടപടിക്ക് താത്കാലിക സ്റ്റേ

Date:

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രൊസിക്യൂട്ട് ചെയ്യുന്നതിന് ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ. മൈസുരു അർബൻ വികസന അതോറിറ്റി (മുഡ) ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണത്തിൽ സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ താവർചന്ദ് ഗഹ്ലോത് നൽകിയ അനുമതിയിൽ ഓഗസ്റ്റ് 29-വരെ യാതൊരുനടപടിയും ഉണ്ടാകാൻ പാടില്ലെന്ന് വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.

സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മുഡ, മൈസൂരുവിൽ 14 പാർപ്പിടസ്ഥലങ്ങൾ അനുവദിച്ചുനൽകിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. സഹോദരൻ മല്ലികാർജുൻ വാങ്ങി പാർവതിക്കു നൽകിയതാണ് 3.16 ഏക്കർ ഭൂമി. ഇത് മുഡ ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ വിലയേറിയ സ്ഥലത്ത് പാർപ്പിടസ്ഥലങ്ങൾ നൽകുകയും ചെയ്തെന്നാണ് പരാതി. പരാതിയിൽ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയിരുന്നു. ഇതിനെതിരേ സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഗവർണറുടെ നടപടി നിയമവിരുദ്ധവും തന്റെ പ്രതിച്ഛായയെ ബാധിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചത്. ഗവർണറുടെ നടപടി ഭരണത്തെ തടസ്സപ്പെടുത്താൻ വേണ്ടിയാണെന്നും ഇത് രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമാകുമെന്നും സിദ്ധരാമയ്യ കോടതിയിൽ ചൂണ്ടിക്കാട്ടി. മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി യാണ് സിദ്ധരാമയ്യയ്ക്ക് വേണ്ടി ഹാജരായത്.

Share post:

Popular

More like this
Related

അബുദാബിയിൽ ജങ്ക് ഫുഡ് നിരോധിച്ചു; സ്കൂളുകളിലും കാന്‍റീനുകളിലും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾനടപ്പാക്കുന്നു

വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഭക്ഷണ സേവനങ്ങൾ നൽകുന്ന സ്കൂളുകൾ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം...

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...