മുനമ്പം വഖഫ് ഭൂമി വിഷയം ; വിഡി സതീശന്റെ പ്രസ്താവന മുസ്ലീം വിരുദ്ധതക്കും ആർഎസ്എസിനുമുള്ള പിന്തുണ; രൂക്ഷ വിമര്‍ശനവുമായി നാഷണല്‍ ലീഗ്

Date:

കൊച്ചി : മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ പ്രതിപക്ഷ നേതാവി വിഡി സതീശന്റെ പ്രസ്താവന മുസ്ലീം വിരുദ്ധതയ്ക്കും ആര്‍എസ്എസിനുമുള്ള പിന്തുണയാണെന്ന് നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസ്. വിഡി സതീശന്‍ റിസോര്‍ട്ട് മാഫിയയ്ക്ക് വക്കാലത്ത് പിടിക്കുകയാണെന്നും എന്‍കെ അബ്ദുല്‍ അസീസ് ആരോപിച്ചു.

മുസ്ലീം വിരുദ്ധ വര്‍ഗീയത വളര്‍ത്താനും കൃസംഘികള്‍ക്കും ആര്‍എസ്എസിനും നല്‍കുന്ന പിന്തുണയുമാണ് വിഡി സതീശന്റെ പ്രസ്താവന. പലതവണ പറവൂര്‍ കോടതിയും കേരള ഹൈക്കോടതിയും അത് വഖഫ് സ്വത്ത് ആണെന്ന് വിധി പറഞ്ഞിരുന്നു. വിഡി സതീശന്റെ പ്രസ്താവനയെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാകൂവെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങളായി ആ ഭൂമിയില്‍ താമസിച്ചുവരുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നീതി ലഭിക്കണം. കുത്തക റിസോര്‍ട്ട് മാഫിയകള്‍ക്ക് വേണ്ടിയുള്ള ഇത്തരം പ്രസ്താവനകളിലൂടെ എന്ത് നേട്ടമാണ് വിഡി സതീശന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു.

Share post:

Popular

More like this
Related

ബോംബ്ഭീഷണി: ന്യൂയോർക്ക് – ഡൽഹി വിമാനം റോമിലേക്ക് വഴിതിരിച്ചുവിട്ടു

ന്യൂയോർക്ക് :  ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസിന്റെ വിമാനം റോമിലേക്ക്...

വിരാട് കോലി 100 നോട്ട് ഔട്ട്! ചാമ്പ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സെമിയിലേക്ക്

ദുഃബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ വിരാട് കോലി തൻ്റെ 51-ാം സെഞ്ചുറി പൂർത്തിയാക്കി...

ബന്ദികളുടെ കാര്യത്തിൽ ഉറപ്പ് വേണം ; 602 പലസ്തീൻ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേൽ

ജറുസലേം: ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീൻ തടവുകാരുടെ മോചനം...