വയനാട് ദുരന്തം: ക്ഷീര കര്‍ഷകര്‍ക്ക് എല്ലാ സഹായവും നല്‍കും – മന്ത്രി ചിഞ്ചുറാണി

Date:

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ആശങ്കയിലായ ക്ഷീര കര്‍ഷകര്‍ക്ക് എല്ലാ സഹായവും നൽകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി.

ഉരുള്‍പൊട്ടലില്‍ കന്നുകുട്ടികള്‍ അടക്കം നൂറിലധികം പശുക്കള്‍ ചത്തിട്ടുണ്ടെന്നാണ് കണക്ക്. അമ്പതോളം പശുക്കള്‍ ഒഴുകിപ്പോയി. 39 കാലിത്തൊഴുത്ത് പൂര്‍ണ്ണമായും 29 എണ്ണം ഭാഗികമായും നശിച്ചു. തീറ്റ പുല്‍ കൃഷി ഏക്കറു കണക്കിന് നഷ്ടപ്പെട്ടു. കാലിത്തീറ്റ, വൈക്കോല്‍ എന്നിവയെല്ലാം നഷ്ടപ്പെട്ടു. ദിനംപ്രതി പത്ത് ലക്ഷം ലിറ്റര്‍ പാല്‍ ലഭിച്ചിരുന്നു. അതൊക്കെയും നഷ്ടമായെന്ന് ചിഞ്ചു റാണി പറഞ്ഞു.

പശുവിനെ നഷ്ടപ്പെട്ടവര്‍ക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് സഹായം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. 37,000 രൂപയ്ക്ക് വലിയ പശുവിനെയും 20,000 രൂപ ചെറിയ പശുവിനെയും കര്‍ഷകര്‍ക്ക് നല്‍കും. പലിശ രഹിത ലോണ്‍ അടക്കം പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. പശു നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്ന് മാസത്തേക്കുള്ള കാലിത്തീറ്റ സൗജന്യമായി എത്തിക്കാനാണ് തീരുമാനം. പ്രദേശത്ത് ക്ഷീരവകുപ്പ് അടിയന്തരമായി ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.




Share post:

Popular

More like this
Related

നവജാത ശിശുവിന്റെ  വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന...

കൊച്ചി മെട്രോ, വിഴിഞ്ഞം പദ്ധതികൾക്കായി 1059 കോടി വായ്പ അനുവദിച്ച് കേന്ദ്രം ; തുക 50 വർഷത്തേക്ക് പലിശ രഹിതം

ന്യൂഡൽഹി : സംസ്ഥാനത്ത് നിലവിലുള്ള രണ്ട് പദ്ധതികളുടെ വികസനത്തിനായി 1,059 കോടി രൂപ...

വയനാട് നിന്ന് കേരളീയ വേഷത്തിൽ പ്രിയങ്ക പാർലമെന്റിൽ ; ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ

ന്യൂഡൽഹി :   കേരളീയ വേഷത്തിൽ മലയാളി മങ്കയായി പ്രിയങ്ക ഗാന്ധി പാർലമെൻറിൽ. തുടർന്ന്...

‘പാർഥ ചാറ്റർജിയെ എത്രകാലം ജയിലിൽ വെയ്ക്കണം, കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ എന്ത് ചെയ്യും?’: ഇ.ഡിയോട് സുപ്രീം കോടതി

കൊൽക്കത്ത :  അദ്ധ്യാപക നിയമന കോഴക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബംഗാൾ മുൻ...