പേര് മാറ്റം ഇങ്ങ് കന്നഡ മണ്ണിലും, രാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്! ; മന്ത്രിസഭായോഗം അംഗീകാരം നല്‍കി

Date:

ബെംഗളൂരു: കർണ്ണാടകയിലെ രാമനഗര ജില്ലയുടെ പേരുമാറ്റുന്നു. ഇനി ബെംഗളൂരു സൗത്ത് എന്ന് അറിയപ്പെടും. നടപടിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. പാർലമെന്ററികാര്യമന്ത്രി എച്ച്.കെ പാട്ടീലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിവേദനം നൽകിയിരുന്നു.

രാമനഗര, മാഗഡി, കനകപുര, ചന്നപട്ടണ, ഹാരോഹള്ളി താലൂക്കുകൾ ചേർന്നതാണ് രാമനഗര ജില്ല. രാമനഗരയാണ് ജില്ലാ ആസ്ഥാനം. നഗരത്തിൽനിന്ന് വിട്ടാണ് ഈ താലൂക്കുകൾ. ഇവയ്ക്ക് ബെംഗളൂരു സൗത്ത് എന്നുപേരുവരുന്നതോടെ ബെംഗളൂരുവിന്റെ വികസനപദ്ധതികളുടെ ഗുണഫലങ്ങൾ ഇവിടേക്കും ലഭിക്കും. നേരത്തേ ദൊഡ്ഡബല്ലാപുര, നെലമംഗല, യെലഹങ്ക, ദേവനഹള്ളി, അനെകൽ, ബെംഗളൂരു സൗത്ത്, ബെംഗളൂരു ഈസ്റ്റ്, ഹൊസകോട്ടെ, രാമനഗര, മാഗഡി, കനകപുര, ചന്നപട്ടണ താലൂക്കുകൾചേർന്നാണ് ആദ്യം ബെംഗളൂരു ജില്ല രൂപംകൊണ്ടതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 1986-ൽ ദൊഡ്ഡബല്ലാപുര, നെലമംഗല, ദേവനഹള്ളി, ഹൊസകോട്ടെ, ചന്നപട്ടണ, രാമനഗര, മാഗഡി, കനകപുര താലൂക്കുകളെ ഉൾപ്പെടുത്തി ബെംഗളൂരു റൂറൽജില്ല നിലവിൽവന്നു. 2007-ൽ ഇതിൽനിന്ന് മാഗഡി, കനകപുര, ചന്നപട്ടണ, രാമനഗര താലൂക്കുകൾചേർത്ത് രാമനഗര ജില്ല രൂപവത്കരിക്കുകയായിരുന്നു.

‘ഞങ്ങളുടെ വ്യക്തിത്വത്തെ വീണ്ടെടുക്കാനാണ് ഇപ്പോഴത്തെ ശ്രമം’ ശിവകുമാർ പറഞ്ഞു. ബെംഗളൂരു വികസനത്തിന്റെ ചുമതലയുളള മന്ത്രികൂടിയാണ് ഡി.കെ. ശിവകുമാർ.

ജെ.ഡി.എസിന്റെ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് രാമനഗര ജില്ല രൂപവത്കരിച്ചത്. അതുകൊണ്ടുതന്നെ സർക്കാർ നീക്കത്തിൽ പ്രതിഷേധവുമായി ജെ.ഡി.എസ്. രംഗത്തെത്തിയിട്ടുണ്ട്. ചന്നപട്ടണ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ പുതിയ നീക്കം. ജെ.ഡി.എസിന് ശക്തിയുള്ള ചന്നപട്ടണ ഇത്തവണ എങ്ങനേയും പിടിച്ചെടുക്കുക എന്നതാണ് കോൺഗ്രസ് ലക്ഷ്യം.

Share post:

Popular

More like this
Related

പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തില്ലെന്ന്  മന്ത്രിസഭാ യോഗം ;  ഭരണപരിഷ്കാര കമ്മിഷന്‍ ശുപാര്‍ശ തള്ളി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 60 ആയി ഇയര്‍ത്തണമെന്ന ഭരണ പരിഷ്‌കരണ കമ്മിഷന്‍...

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...