ജിമ്മിൽ പരിശീലനത്തിനിടെ കഴുത്ത് ഒടിഞ്ഞ് ദേശീയ വനിതാ പവർലിഫ്റ്റിംഗ് താരത്തിന് ദാരുണാന്ത്യം

Date:

രാജസ്ഥാൻ : രാജസ്ഥാനിലെ ബിക്കാനീറി ലുള്ള ജിമ്മിൽ പവർലിഫ്റ്റിംഗ് പരിശീലിക്കുന്നതിനിടെ ദേശീയ താരം യാഷ്ടിക ആചാര്യക്ക് ദാരുണാന്ത്യം. യഷ്ടിക ചുമലിൽ 270 കിലോഗ്രാം ഭാരം ഉയർത്തുന്നതിനിടെ കൈ പെട്ടെന്ന് വഴുതി ബാലൻസ് നഷ്ടപ്പെട്ട് ഭാരമടങ്ങിയ ദണ്ഡ് കഴുത്തിൽ വീഴുകയായിരുന്നു. തുടർന്ന് കഴുത്ത് ഒടിഞ്ഞു പോയ അവസ്ഥയിൽ യാഷ്ടികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാജസ്ഥാനിലെ ബിക്കാനീറിലുള്ള നാട്ടുസർ ഗേറ്റിലെ ബഡാ ഗണേഷ് ക്ഷേത്രത്തിന് സമീപമുള്ള ദി പവർ ഹെക്ടർ ജിമ്മിൽ പതിവ് പോലെ പരിശീലനം നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കോച്ചിൻ്റെ സാന്നിദ്ധ്യത്തിൽ തന്നെയായിരുന്നു  പരിശീലനം. സംഭവ സമയത്ത് സഹകളിക്കാരും ഒപ്പമുണ്ടായിരുന്നു. പരിശീലനത്തിനിടെ സ്വന്തം കൈ വഴുതി 270 കിലോഗ്രാം ഭാരമടങ്ങിയ ദണ്ഡ് യാഷ്ടികയുടെ കഴുത്തിൽ വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ യാഷ്ടികയുടെ പിന്നിൽ നിന്നിരുന്ന പരിശീലകനും പിന്നിലേക്ക് മറിഞ്ഞു വീണു. അപകടത്തെത്തുടർന്ന്  അബോധാവസ്ഥയിലായ യാഷ്ടികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കുടുംബം ഇതുവരെ പരാതിയൊന്നും നൽകിയിട്ടില്ലാത്തതിനാൽ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

പതിനേഴുകാരിയായ യാഷ്ടിക ആചാര്യ ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി രാജ്യത്തിന് അഭിമാനമായി മാറിയ താരമാണ്. അടുത്തിടെ ഗോവയിൽ നടന്ന 33-ാമത് ദേശീയ ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പിൽ യഷ്ടിക എക്വിപ്പെഡ് വിഭാഗത്തിൽ സ്വർണ്ണവും ക്ലാസിക് വിഭാഗത്തിൽ വെള്ളിയും നേടിയിരുന്നു.

Share post:

Popular

More like this
Related

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...

‘കൊൽക്കത്തയിലേക്ക് ചാവേർ ബോംബുകളെ അയയ്ക്കും’ :  പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ

കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ...

അബദ്ധത്തിൽ അതിർത്തി കടന്ന് പാക്കിസ്ഥാൻ കസ്റ്റഡിയിലായ ബിഎസ്എഫ് ജവാനെ തിരിച്ച് അയച്ചു

ന്യൂഡൽഹി : അബദ്ധത്തിൽ അതിർത്തി കടന്നതിന് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ...