തഹസിൽദാർ ചുമതലയിൽ നിന്നും മാറ്റണം; നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ

Date:

പത്തനംതിട്ട: തഹസില്‍ദാര്‍ പദവയില്‍ നിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. റവന്യൂ വകുപ്പിനാണ് മഞ്ജുഷ അപേക്ഷ നല്‍കിയത്. ഉത്തരവാദിത്വപെട്ട തഹസിൽദാർ ജോലി നിറവേറ്റാനുള്ള മാനസികാവസ്ഥയിലല്ല താൻ. അതിനാൽ തനിക്ക് തതുല്യമായ മറ്റ് തസ്തിക അനുവദിക്കണമെന്നാണ് അപേക്ഷ.

സ്വതന്ത്രവും ഗൗരവമേറിയതും ഏറെ ഉത്തരവാദിത്വമുള്ളതുമാണ് തഹസില്‍ദാല്‍ ജോലി. സമാന പദവിയായ കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റിത്തരണമെന്നാണ് മഞ്ജുഷ പറയുന്നത്. നിലവിൽ കോന്നി തഹസിൽദാരാണ് മഞ്ജുഷ. ഇപ്പോൾ നവീൻ ബാബുവിന്‍റെ മരണത്തെ തുടർന്ന് അവധിയിലാണ്.

അവധി കഴിഞ്ഞ് ഡിസംബര്‍ ആദ്യവാരം മഞ്ജുഷയ്ക്ക് ജോലിയിൽ പ്രവേശിക്കണം. ഇതിനു മുന്നോടിയായിട്ടാണ് മഞ്ജുഷ റവന്യു വകുപ്പിന് അപേക്ഷ നൽകിയിരിക്കുന്നത്.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...