ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ നക്സലുകളും ജില്ലാ റിസർവ്വ് ഗാർഡ് (ഡിആർജി) ജവാൻമാരും തമ്മിൽ ഏറ്റുമുട്ടൽ. സംഭവത്തിൽൽ 30 നക്സലുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നക്സൽ നേതാവ് ബസവ് രാജിന് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചു.
ബുധനാഴ്ച രാവിലെ വനപ്രദേശമായ അബുജ്മദ് പ്രദേശത്ത് ആരംഭിച്ച ഓപ്പറേഷനിൽ നാരായൺപൂർ, ബിജാപൂർ, ദന്തേവാഡ ജില്ലകളിൽ നിന്നുള്ള ഡിആർജി ഉദ്യോഗസ്ഥർ പങ്കെടുത്തു. സുരക്ഷാ സേന ഉന്നത നക്സൽ നേതാക്കളെ വളഞ്ഞതായി റിപ്പോർട്ടുണ്ട്.
മാവോയിസ്റ്റുകളുടെ മാഡ് ഡിവിഷനിലെ മുതിർന്ന കേഡറുകളുടെ സാന്നിദ്ധ്യം സംബന്ധിച്ചുള്ള ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നാല് ജില്ലകളിൽ നിന്നുള്ള ജില്ലാ റിസർവ്വ് ഗാർഡ് ടീമുകൾ പ്രദേശത്ത് ഓപ്പറേഷൻ ആരംഭിച്ചത്.
ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ തെലങ്കാന അതിർത്തിയിലെ കരേഗുട്ട കുന്നുകൾക്ക് സമീപമുള്ള വനങ്ങളിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 15 നക്സലുകൾ കൊല്ലപ്പെട്ട് രണ്ടാഴ്ച കഴിയുമ്പോണ് ഈ സംഭവം.