നീറ്റ്‌ പരീക്ഷയുടെ പുതുക്കിയ ഫലം പുറത്ത്‌; കണ്ണൂർ സ്വദേശി ശ്രീനന്ദ് ഷർമിൽ ഉൾപ്പെടെ 17 പേർക്ക് ഒന്നാം റാങ്ക്‌

Date:

ന്യൂഡൽഹി : നീറ്റ്‌ യുജി പരീക്ഷയുടെ പുതുക്കിയ ഫലം  പുറത്ത്. ദേശീയ പരീക്ഷാ ഏജൻസിയാണ് (എൻടിഎ) ഫലം പുറത്തുവിട്ടത്. പുതുക്കിയ ഫലത്തിൽ കണ്ണൂർ സ്വദേശിയായ ശ്രീനന്ദ് ഷർമിൽ ഉൾപ്പെടെ 17 വിദ്യാർത്ഥികൾക്ക് ഒന്നാം റാങ്ക്‌. സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ എൻടിഎ നീറ്റ്‌ യുജി ഫലം പുതുക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. exams.nta.ac.in/NEET എന്ന വെബ്‌സൈറ്റിൽ ഫലം പരിശോധിക്കാം.

720ൽ 720 മാർക്കും ലഭിച്ചവരുടെ എണ്ണം 61ൽ നിന്നും 17 ആയി ചുരുങ്ങി. ആദ്യത്തെ ഒരുലക്ഷത്തിനുള്ളിൽ റാങ്ക്‌ ലഭിച്ചവരുടെ റാങ്കുകളിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്‌. ജൂൺ നാലിന്‌ നീറ്റ്‌ ആദ്യ ഫലം വന്നപ്പോൾ ഒന്നാം റാങ്ക്‌ നേടിയ 61 പേരിൽ നാല്‌ മലയാളികൾ ഉണ്ടായിരുന്നു. പുതുക്കിയ ഫലം വന്നതോടെ കൗൺസിലിങ്ങ്‌ നടപടികളും ഉടൻ ആരംഭിച്ചേക്കും. ഫിസിക്‌സ്‌ വിഭാഗത്തിലെ വിവാദമായ ചോദ്യത്തിന്‌ നാലാമത്തെ ഓപ്‌ഷൻ മാത്രമാണ്‌ ശരിയായ ഉത്തരമെന്ന്‌ ഡൽഹി ഐഐടിയിലെ വിദഗ്‌ധസമിതി സുപ്രീംകോടതിക്ക്‌ നിർദ്ദേശം നൽകിയിരുന്നു. നേരത്തെ നാലാമത്തെ ഓപ്‌ഷന്‌ പുറമേ രണ്ടാമത്തെ ഓപ്‌ഷൻ തെരഞ്ഞെടുത്തവർക്കും നാല്‌മാർക്ക്‌ വീതം നൽകിയിരുന്നു.

വിദഗ്‌ധസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാലാമത്തെ ഓപ്‌ഷൻ മാത്രമാണ്‌ ശരിയെന്ന്‌ സ്ഥാപിക്കപ്പെട്ട സാഹചര്യത്തിൽ അതനുസരിച്ച്‌ ഫലം പുതുക്കാൻ സുപ്രീംകോടതി എൻടിഎയോട്‌ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടർന്ന്‌, നാല്‌ ലക്ഷത്തിലധികം വിദ്യാർഥികളുടെ മാർക്കിലാണ്‌ മാറ്റം വന്നത്‌.  

Share post:

Popular

More like this
Related

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...