നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയുടെ  മൊഴി ഞെട്ടിക്കുന്നത് ; ‘മറ്റ് മൂന്ന് പേരെക്കൂടി കൊല്ലാന്‍ പദ്ധതിയിട്ടു’

Date:

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയുടെ മൊഴി ഞെട്ടിക്കുന്നത്. സുധാകരന്റെ മരണം അബദ്ധത്തില്‍ സംഭവിച്ചത് എന്നായിരുന്നു ചെന്താമരയുടെ മൊഴി. ഭാര്യ, ഒരു പോലീസ് ഉദ്യോഗസ്ഥന്‍, ഒരു അയല്‍വാസി എന്നിവരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്നും ചെന്താമരയുടെ മൊഴി.

വടിവാള്‍ വലിയ വടിയില്‍ കെട്ടി പറമ്പിലേക്ക് പോകുമ്പോൾ സുധാകരന്‍ സ്‌കൂട്ടരുമായി വന്ന് തന്നെ ഇടിക്കാന്‍ ശ്രമിച്ചു. അബദ്ധത്തില്‍ കയ്യില്‍ ഉണ്ടായിരുന്ന വടിവാള്‍ തട്ടി സുധാകരന്റെ കഴുത്തിന് താഴെ മുറിഞ്ഞു. സുധാകരന്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അങ്ങോട്ട് വെട്ടി. ഇതിനെ എതിര്‍ക്കാന്‍ വന്നപ്പോഴാണ് ലക്ഷ്മിയെ വെട്ടിയതെനും  സുധാകരൻ പറയുന്നു.

കൃത്യത്തിന് ശേഷം ഇന്നലെ താൻ വിഷം കഴിച്ചെന്നും വിഷം കഴിച്ചിട്ടും താന്‍ മരിച്ചില്ലെന്നും പ്രതി പറഞ്ഞു. മലക്ക് മുകളില്‍ പൊലീസ് ഡ്രോണ്‍ പരിശോധന നടത്തിയത് കണ്ടു. ഡ്രോണ്‍ വരുമ്പോഴൊക്കെ മരങ്ങളുടെ താഴെ ഒളിച്ചു. പലതവണ നാട്ടുകാരുടെ തിരച്ചില്‍ സംഘത്തെ കണ്ടെന്നും പ്രതി വ്യക്തമാക്കി. 36 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ അതിനാടകീയമായാണ് ചെന്താമര പിടിയിലായത്.

ഇന്നലെ വൈകിട്ട് മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. മാട്ടായിയില്‍ കണ്ടത്ത് ചെന്താമര തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ കാടരിച്ച് രാത്രിയിലും തിരച്ചില്‍ ആരംഭിച്ചു. പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് ചെന്താമരയെ ആദ്യം കണ്ടത്. കാട്ടിലേക്ക് ഓടിമറയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികാളായ കുട്ടികള്‍ പറഞ്ഞു. പൊലീസും നാട്ടുകാരും സംയുക്തമായി പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തി. ചെന്തമാര ഒളിച്ചിരിക്കാന്‍ സാദ്ധ്യതയുള്ള ഇടങ്ങളെല്ലാം പരിശോധന. ശ്രമം വിഫലമായതോടെ ദൗത്യം താത്കാലികമായി പൊലീസ് അവസാനിപ്പിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടര്‍ന്നു. രാത്രി പത്തരയോടെ ചെന്താമരയെ പൊലീസ് പിടികൂടി. വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് മഫ്തിയിലുള്ള സംഘം പിടികൂടിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. രാത്രി 1.30നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം പ്രതിയെ  ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി.

Share post:

Popular

More like this
Related

മാസപ്പിറവി കണ്ടു, നാളെ റമദാൻ ഒന്ന് ; ഇനി വ്രതാനുഷ്ഠാനമാസം

മലപ്പുറം : മാസപ്പിറവി കണ്ടു. കേരളത്തിൽ നാളെ റമദാൻ വ്രതാരംഭത്തിന് തുടക്കം....

സ്കൈപ്പ് ‘ഔട്ട് ‘, ടീംസ് ‘ഇൻ’ ; മെയ് 5 മുതൽ സ്കൈപ്പ് ലഭ്യമാകില്ലെന്ന് മൈക്രോസോഫ്റ്റ്

സ്കൈപ്പിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി  മൈക്രോസോഫ്റ്റ്.  മൈക്രോസോഫ്റ്റ് ടീംസിനെ പ്രോത്സാഹിപ്പിക്കുന്നതിനായി മെയ് 5...