ഹമാസിന്  നെതന്യാഹുവിൻ്റെ മുന്നറിയിപ്പ് ; ബന്ദികളെ ഉടനടി കൈമാറണം, ഇല്ലെങ്കിൽ ​വീണ്ടും യുദ്ധം

Date:

ടെൽഅവീവ്: ബന്ദികളെ ഉടനടി കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധം പ്രഖ്യാപിച്ച് ബെഞ്ചമിൻ നെതന്യാഹു. ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണമെന്നാണ് മുന്നറിയിപ്പ്. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ബന്ദി കൈമാറ്റത്തിനില്ലെന്നാണ് ഹമാസിൻ്റെ നിലപാട്. അതേസമയം, വൈറ്റ് ഹൗസിൽ ട്രംപ് ജോർദാൻ രാജാവ് കൂടിക്കാഴ്ച തുടങ്ങി. 

ഇസ്രയേലികളായ ബന്ദികളെ മോചിപ്പിക്കുന്നത് ഹമാസ് നിർത്തിവെച്ചിരുന്നു. ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹമാസിൻ്റെ നടപടി. , ഹമാസിന്‍റെ പ്രഖ്യാപനം വെടിനിർത്തൽ കരാറിന്‍റെ സമ്പൂർണ്ണ ലംഘനമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രിയും പറഞ്ഞു. എന്തിനും തയ്യാറായി നിൽക്കാൻ സൈന്യത്തിന് ഇസ്രയേൽ സർക്കാർ നിർദ്ദേശം നൽകി കഴിഞ്ഞു. ബന്ദികളാക്കിയ എല്ലാവരെയും ശനിയാഴ്ചയ്ക്കകം തിരിച്ചയച്ചില്ലെങ്കിൽ വെടിനിർത്തൽ കരാർ റദ്ദാക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ്‌ ട്രംപും മുന്നറിയിപ്പ് നൽകി.

ഗാസയിലേക്കുള്ള മാനുഷിക സഹായം ഇസ്രയേൽ തടസ്സപ്പെടുത്തുന്നു എന്നാണ് ഹമാസിന്റെ പ്രധാന ആരോപണം. മൂന്നാഴ്ചയായി ഇസ്രയേൽ നിരന്തരം കരാർ ലംഘനം നടത്തുന്നുവെന്നും ഹമാസ് പറയുന്നു. അതിനിടെ ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും പ്രതികരണവുമായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാൽ പലസ്തീൻ ജനതയ്ക്ക് അവിടേക്ക് മടങ്ങാൻ അവകാശമുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. അറബ് രാജ്യങ്ങളിൽ മികച്ച താമസ സൗകര്യമൊരുക്കിയാൽ പിന്നെ ഗാസയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരില്ലെന്ന് ട്രംപ് പറഞ്ഞു. അതേസമയം, പലസ്തീനിലെ ഭൂമി വിൽപ്പനയ്ക്കുള്ളതല്ലെന്നായിരുന്നു ഹമാസിന്‍റെ മറുപടി. ട്രംപിന്‍റെ പ്രഖ്യാപനത്തെ ഇസ്രായേൽ പ്രസിഡന്‍റ് ബെഞ്ചമിൻ നെതന്യാഹു പിന്തുണച്ചിരുന്നു.

Share post:

Popular

More like this
Related

മഴ കനത്തു : സംസ്ഥാനത്ത്  ഇന്ന് പൊലിഞ്ഞത് അഞ്ച് ജീവനുകള്‍; എങ്ങും വ്യാപക നാശനഷ്ടങ്ങൾ

കൊച്ചി: സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. മിക്കയിടങ്ങളിലും നാശനഷ്ടങ്ങൾ. മഴക്കെടുതിയില്‍ ഇന്ന് അഞ്ച്...

ഇന്ത്യയിൽ രണ്ട് പുതിയ കോവിഡ് വകഭേദങ്ങൾ കൂടി കണ്ടെത്തി ; അപകട സാദ്ധ്യത നിരീക്ഷിച്ച് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് -19 വ്യാപനം വർദ്ധിക്കുന്നതിനിടെ രണ്ട് പുതിയ...

മഴ : 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് 26 ന് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ...

24 മണിക്കൂറിനകം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും ; നിലമ്പൂര്‍ തിരിച്ചുപിടിക്കുമെന്ന് വി ഡി സതീശന്‍

കൊച്ചി: നിലമ്പൂരില്‍ 24 മണിക്കൂറിനകം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി...