നവകേരളത്തിനായി പുതുവഴികൾ; വൻതോതിൽ നിക്ഷേപം ആകർഷിക്കാനുള്ള നയരേഖയുമായി സിപിഎം സംസ്ഥാന സമ്മേളനം

Date:

കൊല്ലം: പശ്ചാത്തല സൗകര്യങ്ങളിൽ ഉൾപ്പെടെയുള്ള മുന്നേറ്റത്തിലൂടെ കേരള വികസനത്തിന് വൻ കുതിപ്പ് നൽകാനുള്ള പദ്ധതിയാണ് നവകേരളത്തിനായുള്ള പുതുവഴി നയരേഖ വിഭാവനം ചെയ്യുന്നത്. വൻതോതിൽ നിക്ഷേപം ആകർഷിക്കും. ഐ.ടി., ടൂറിസം മേഖലകൾ കൂടുതൽ ശക്തമാക്കാനുള്ള പദ്ധതികളും മാനുഫാക്ചറിങ് ഇൻഡസ്ട്രീസുപോലെ പിന്നിലായ രംഗങ്ങളിൽ കുതിച്ചു പാട്ടവും രേഖ ലക്ഷ്യം വെക്കുന്നു.

തൊഴിലവസരങ്ങൾ സൃഷ്ടിക്കലാണ് നവകേരളത്തിനായുള്ള പുതുവഴി രേഖയുടെ പ്രധാനലക്ഷ്യം. യുവാക്കൾ വിദേശത്ത് പോകുന്ന പ്രവണത തടയാൻ സമാന സാഹചര്യം നാട്ടിലുണ്ടാക്കണം. സ്കാൻഡിനേവിയൻ വികസിത രാജ്യങ്ങളിലെ മാതൃകകളാണ് ഇതിനായി പരിചയപ്പെടുത്തുന്നത്. 2022-ൽ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട് രേഖയുടെ തുടർച്ചയായാണ് നവകേരളത്തിന് പുതുവഴികൾ രേഖ അദ്ദേഹം തന്നെ അവതരിപ്പിച്ചത്. 2022-ലെ രേഖ പിന്നീട് എൽ.ഡി.എഫ്. സർക്കാരിന്‍റെ നയരേഖയായി. സർക്കാർ മേഖലയിലും സഹകരണ മേഖലയിലും പി.പി.പി. മാതൃകയിലും സ്വകാര്യ മേഖലയിലും വൻകിട ഉന്നത വിദ്യാഭ്യാസ ഗവേഷണസ്ഥാപനങ്ങൾ വേണമെന്ന നിർദേശത്തിന്റെ ചുവടുപിടിച്ചാണ് സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതിനൽകിയത്.

Share post:

Popular

More like this
Related

ലഹരി ഉപയോഗിക്കുന്ന സിനിമാക്കാരുടെ വിവരങ്ങൾ പോലീസിൻ്റെ പക്കലുണ്ട് ; ദാക്ഷിണ്യമില്ലാതെ നടപടി വരും : എഡിജിപി മനോജ് ഏബ്രഹാം

തിരുവനന്തപുരം : സിനിമ താരങ്ങൾ ലഹരി ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ പൊലീസിന്റെ പക്കലുണ്ടെന്നും...

ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു....

സുപ്രീം കോടതിക്കെതിരായ പരാമർശത്തിൽ നിഷികാന്തിനെതിരെ ശക്തമായ പ്രതിഷേധം, നടപടി ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത്

ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന എല്ലാ മതപരമായ യുദ്ധങ്ങള്‍ക്കും ഉത്തരവാദി സുപ്രീംകോടതി ചീഫ്...

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...