നെയ്യാറ്റിൻകര ‘സമാധി’ ദുരൂഹമയം ; തുറക്കുന്നതിൽ തീരുമാനം ഇന്ന്

Date:

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ ‘സമാധി’യെ ചൊല്ലി ദുരൂഹതകൾ നിലനിൽക്കുന്നതായി പോലീസ്. അതുകൊണ്ട് തന്നെ തുറന്ന് പരിശോധിക്കാൻ തന്നെയാണ് പോലീസ് തീരുമാനം.
കുടുംബാംഗങ്ങളുടെ മൊഴിയിൽ വൈരുദ്ധ്യമുള്ളതിനാൽ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന പ്രാഥമിക ചർച്ചയിൽ സബ് കളക്ടറും പൊലീസും അറിയിച്ചിട്ടുണ്ട്. ഗോപൻ സ്വാമിയുടെ മക്കളുടെ മൊഴി ഇന്നലെ വീണ്ടും രേഖപ്പെടുത്തിയപ്പോഴും  വൈരുദ്ധ്യങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. കല്ലറ പൊളിക്കാൻ കളക്ടർ ഇറക്കിയ ഉത്തരവിൻ്റെ പകർപ്പ് ബന്ധുകൾക്ക് കൈമാറിയിട്ടുണ്ട്.

ഗോപൻ സ്വാമി ഇക്കഴിഞ്ഞ വ്യഴാഴ്ച മരിച്ച വിവരം പുറം ലോകമറിയുന്നത് മകൻ പതിപ്പിച്ച പോസ്റ്ററിൽ നിന്നാണ്. ഒരു പ്രസിൽ നിന്നും സമാധിയായതായുള്ള പോസ്റ്റർ പ്രിൻ്റ് ചെയ്തുവെന്ന് മകൻ മൊഴി നൽകിയിട്ടുമുണ്ട്.  നിലവില്‍ നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ്. എന്നാല്‍, അച്ഛൻ സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേർന്ന് സംസ്കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചുവെന്നാണ് കുടുംബം പറയുന്നത്. സമാധി തുറക്കാൻ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്‍റെ നിലപാട്. 

ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകൻ ആദ്യം രാജസേനൻ പറഞ്ഞത്. എന്നാൽ ഗോപൻ സ്വാമി അതീവ ഗുരുതാവസ്ഥയിൽ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്‍റെ മൊഴി. വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് കല്ലറ പൊളിക്കാനുള്ള തീരുമാനത്തിലേക്ക് പൊലീസിനെ എത്തിക്കുനത്. ഗോപൻസ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും പോലീസിന് മുന്നിലുണ്ട്.

Share post:

Popular

More like this
Related

കേരളത്തിൽ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ; വിഴിഞ്ഞം തുറമുഖത്തിന് 20,000 കോടി

കൊച്ചി : സംസ്ഥാനത്ത് 30000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി...

ബിബിസി ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴയിട്ട് ഇഡി; 3 ഡയറക്ടർമാർ 1.14 കോടി രൂപ അടക്കണം. 

ന്യൂഡല്‍ഹി:  അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സിയുടെ ഇന്ത്യന്‍ വിഭാഗമായ ബി.ബി.സി. ഇന്ത്യയ്ക്ക് 3.44...

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ  ഓഫീസറും കുടുംബവും മരിച്ച നിലയിൽ; ദുർഗന്ധം വമിച്ച് മൃതദേഹങ്ങൾ 

കൊച്ചി : കാക്കനാട് കസ്റ്റംസ് ക്വാട്ടേഴ്സിൽ കൂട്ട ആത്മഹത്യയെന്ന് സംശയം.  കസ്റ്റംസ്...

ഒരു ​ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു; 1600 രൂപ  അടുത്ത ആഴ്ച മുതൽ ലഭ്യമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ​ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു. 812 കോടി...