മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്

Date:

കൊച്ചി∙ മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ തേവയ്ക്കലിലെ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ്. എട്ടു പേരടങ്ങുന്ന സംഘമാണ് മുരളി കണ്ണമ്പിള്ളിയുടെ മകന്റെ വീട്ടിൽ റെയ്ഡിനെത്തിയത്. കതക് പൊളിച്ചാണ് എൻഐഎ സംഘം വീടിനുള്ളിൽ കടന്നത്. ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥ സംഘം എത്തിയതെന്നാണ് വിവരം. 

ഹൃദ്രോഗിയായ മുരളി ഈ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. നാലു വർഷത്തോളം പുണെ യേർവാഡ ജയിലിലായിരുന്ന മുരളി കണ്ണമ്പിള്ളി, 2019ലാണ് ജയിൽ മോചിതനായത്. കൊച്ചി ഇരുമ്പനം സ്വദേശിയായ മുരളി 1976ലെ കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ പ്രതിയായിരുന്നു

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...