മൃദംഗനാദം പരിപാടിയുടെ മുഖ്യ നടത്തിപ്പുകാരൻ നിഗോഷ് കുമാര്‍ കീഴടങ്ങി

Date:

കൊച്ചി : കലൂരിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ നൃത്ത പരിപാടി സംഘടിപ്പിച്ചതിൻ്റേയും ഒപ്പം വിശ്വാസവഞ്ചനയുടേയും പേരിൽ കേസിൽ പ്രതിയായ മൃദംഗ വിഷന്‍റെ ഉടമ നിഗോഷ് കുമാര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പരിപാടിയുടെ ഭാഗമായി നിർമ്മിച്ച വിഐപി ഗാലറിയിൽ നിന്ന് ഉമ തോമസ് എംഎല്‍എ വീണ് ഗുരുതരമായി പരിക്കേറ്റതിൻ്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു പോലീസ് സംഘാടകർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. കലൂർ സ്വദേശിയായ ബിജി എന്ന വീട്ടമ്മയുടെ പരാതിയിലാണ് വിശ്വാസവഞ്ചനക്ക് കേസ് കേസ്സെടുത്തത്. മൃദംഗവിഷൻ ഡയറക്ടർ നി​ഗോഷ്, ഭാര്യ, സിഇഒ ഷമീർ, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണിമ എന്നിവരാണ്സംഭവത്തില്‍ പ്രതികൾ. മറ്റ് മൂന്നു പേരും അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ മൃദംഗ വിഷന്‍റെ ഉടമ നിഗോഷ് കുമാര്‍ മാത്രം പിടികൊടുത്തില്ല. കഴിഞ്ഞ ദിവസം ഹൈക്കോടതിയും ഇയാളോട് കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

പരിപാടി നടത്തിപ്പിന്‍റെ മുഖ്യചുമതല നിഗോഷിനായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത മൃദംഗ വിഷന്‍ സിഇഒയും മൊഴി നല്‍കിയത്.  സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചകൾക്കൊപ്പം സാമ്പത്തിക വഞ്ചനാ കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തും. പരിപാടിക്ക് പണം നല്‍കി വഞ്ചിതരായെന്ന് പറഞ്ഞ് കൂടുതല്‍ ആളുകള്‍ പൊലീസിനെ സമീപിക്കുന്നുണ്ട്. മൃദംഗ വിഷന്‍റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. ഇതിനായി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. മൃദംഗ വിഷന്‍റെ ബാങ്ക് അക്കൊണ്ടുകള്‍ മരവിപ്പിച്ചു. പണമിടപാടുകള്‍ ആദായ നികുതി വകുപ്പും പരിശോധിക്കുന്നുണ്ട്. സംഘാടകരായ മൃദംഗവിഷനുമായി സഹകരിച്ച മറ്റ് ഏജന്‍സികളേയും വ്യക്തികളുടേയും മൊഴികളും പൊലീസ് എടുക്കും. 

ഇതിനിടെ, നൃത്താവതരണത്തിന് നേതൃത്വം നല്‍കിയ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ച് പോയി. വര്‍ഷങ്ങളായി അമേരിക്കയിലെ സ്ഥിരതാമസക്കാരിയാണ് ദിവ്യ ഉണ്ണി’ കേസിൽ ആവശ്യമെങ്കില്‍ പോലീസ ദിവ്യ ഉണ്ണിയെ തിരികെ വിളിപ്പിച്ചേക്കും. 

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...