നീലേശ്വരം അപകടം :‘വെടിക്കെട്ടി’ൽ കേന്ദ്ര വിജ്ഞാപന ഇളവ് ചർച്ചകൾക്ക് തിരിച്ചടിയായേക്കും?

Date:

കൊച്ചി : തൃശൂർ പൂരം വെടിക്കെട്ട് വിഷയത്തിൽ അടുത്തിടെ പുറത്തിറക്കിയ കേന്ദ്ര വിജ്ഞാപനത്തിനെതിരെ ദേവസ്വ ബോർഡും ക്ഷേത്ര കമ്മിറ്റികളും പ്രതിഷേധമുയർത്തുന്നതിനിടെയും പെസോ (പെട്രോളിയം ആൻഡ് എസ്ക്പ്ലോസിവ് സേഫ്റ്റി ഓർഗനൈസേഷൻ) യുമായി സർക്കാരിൻ്റെ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും നീലേശ്വരത്ത് വീരർക്കാവ് ക്ഷേത്രത്തിൽ വെടിമരുന്ന് ശാലക്ക് തീപ്പിടിച്ചുണ്ടായഅപകടം വെടിക്കെട്ട് നിർദ്ദേശങ്ങൾ കൂടുതൽ കടുപ്പിക്കാനുള്ള സാദ്ധ്യതയാണ് സംജാതമാക്കിയത്.

2016 ലെ കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തം അന്വേഷിച്ച കമ്മീഷന്റെ റിപ്പോർട്ടിലെ ശുപാർശകൾ പ്രകാരമാണു കേന്ദ്രത്തിന്റെ വിജ്ഞാപനം. മിക്ക ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കുമൊന്നും  വെടിക്കെട്ട് നടത്താനാകാത്ത സാഹചര്യം സൃഷ്ടിക്കുന്നതായിരുന്നു പുതിയ വിജ്ഞാപനം. ഇതിൽ മാറ്റം വരുത്തുന്നതു സംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം ചർച്ചകൾ പുരോഗമിക്കുകയാണ്. ചില നിബന്ധനകളിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതിനിടയിലാണ് നീലേശ്വരം വെടിപ്പുര ദുരന്തം കൂടി സംഭവിച്ചത്.


വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നയിടവും (മാഗസിൻ) വെടി പൊട്ടിക്കുന്ന സ്ഥലവും (ഫയർലൈൻ) തമ്മിൽ 200 മീറ്റർ അകലം വേണമെന്നാണ് അടുത്തിടെ പുറത്തിറക്കിയ കേന്ദ്ര വിജ്ഞാപനത്തിൽ പറയുന്നത്. നിലവിലെ സ്ഫോടകവസ്തു നിയമത്തിൽ 3500 കിലോഗ്രാം വെടിമരുന്നു സൂക്ഷിക്കുന്ന സ്ഥലത്തുനിന്നു ഫയർലൈനിലേക്കു 45 മീറ്റർ
അകലം മാത്രമാണു നിഷ്ക്കർഷിക്കുന്നത്. 

വിജ്ഞാപനത്തിലെ മറ്റ്  നിർദ്ദേശങ്ങൾ ഇങ്ങനെയാണ് – ഫയർലൈനും കാണികളും തമ്മിൽ 100 മീറ്റർ അകലം വേണം. വെടിക്കെട്ടു നടത്തിപ്പുകാർക്ക് ഫയർവർക്ക് ഡിസ്പ്ലേ ഓപ്പറേറ്റർ, അസി. ഓപ്പറേറ്റർ എന്നിങ്ങനെ പ്രത്യേക ലൈസൻസ് സംവിധാനം ഏർപ്പെടുത്തണം. ഓപ്പറേറ്ററുടെ ലൈസൻസിന്റെ കാലാവധി 5 വർഷം. ഇവർക്കു ഫ്ലൂറസന്റ് നിറമുള്ള യൂണിഫോം നൽകണം. മാഗസിനും വെടിക്കെട്ടിനും പ്രത്യേക ലൈസൻസ് വേണം. മാഗസിൻ ലൈസൻസ് നൽകേണ്ടതു പെസോ. വെടിക്കെട്ട് അനുമതി നൽകേണ്ടത് കലക്ടർ. വെടിക്കെട്ടിന്
2 ദിവസം മുൻപു മോക്ഡ്രിൽ നടത്തണം.

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാൻ പെസോ (പെട്രോളിയം ആൻഡ് എസ്ക്പ്ലോസിവ് സേഫ്റ്റി ഓർഗനൈസേഷൻ) ഉപാധ്യക്ഷൻ ഡോ.എ.കെ.യാദവ്, ഡോ.ആർ. വേണുഗോപാൽ, ഡോ.ജിഎം.റെഡ്ഡി, ഡോ. രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സമിതിയെയാണ് കേന്ദ്രസർക്കാർ നിയോഗിച്ചിരുന്നത്.

Share post:

Popular

More like this
Related

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...