നിപ: പൂനെ എൻ.ഐ.വി സംഘമെത്തി; രോഗ ബാധിത മേഖലകളിൽ ജീനോമിക് സർ​വ്വെ

Date:

മലപ്പുറം: നിപ കണ്ടെത്തിയ സാഹചര്യത്തിൽ വവ്വാലുകളില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കാൻ പൂനെ നാഷണൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ വൈറോളജിയിൽ (എൻ.ഐ.വി) നിന്നുള്ള വിദഗ്ധ സംഘം മലപ്പുറം ജില്ലയിലെത്തി. നിപ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് ഇവര്‍ ചൊവ്വാഴ്ച മുതൽ വൈറസിന്‍റെ ജീനോമിക് സർ​വ്വെ നടത്തും. സാമ്പിള്‍ ശേഖരിച്ച് പഠനം നടത്താൻ ഭോപ്പാലില്‍ നിന്നുള്ള കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്‍റെ വിദഗ്ധ സംഘവും ജില്ലയിലെത്തും.

വനം വകുപ്പ് സഹകരണത്തോടെ ഇവര്‍ വവ്വാലുകള്‍ക്കായി വനമേഖലയിൽ മാപ്പിങ് നടത്തും. നിപ സ്രവ പരിശോധനക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട്ടെത്തിയിട്ടുണ്ട്​. ലബോറട്ടറി സ്ഥാപിക്കാൻ എൻ.ഐ.വിയിലെ വിദഗ്ധർ തിങ്കളാഴ്ച മഞ്ചേരി മെഡിക്കല്‍ കോളജ് സന്ദർശിച്ചു. ചൊവ്വാഴ്​ച മുതൽ മൊബൈൽ ലാബ്​ മഞ്ചേരിയിൽ പ്രവർത്തനമാരംഭിക്കും. മൊബൈല്‍ ലബോറട്ടറി വരുന്നതോടെ കൂടുതല്‍ സാമ്പിള്‍ പരിശോധിക്കാൻ സാധിക്കും. നാഷണൽ സെന്‍റർ ഫോർ ഡീസീസ്​ ​കൺട്രോൾ (എൻ.സി.ഡി.സി) സംഘവും വൈകാതെ ജില്ലയിൽ പഠനത്തിനെത്തുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

Share post:

Popular

More like this
Related

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...