ഒരു പകർപ്പവകാശ ലംഘനവുമില്ല’; ധനുഷിൻ്റെ നോട്ടീസിന് മറുപടി നൽകി നയൻതാരയുടെ അഭിഭാഷകൻ

Date:

ചെന്നൈ: ധനുഷിൻ്റെ നോട്ടീസിനും നിയമനടപടിക്കും മറുപടി നൽകി നയൻതാരയുടെയും
വിഘ്നേഷ് ശിവൻ്റെയും അഭിഭാഷകൻ രാഹുൽ ധവാൻ. പകർപ്പവകാശ ലംഘനമൊന്നും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീൽ ധനുഷിൻ്റെ നോട്ടീസിന് മറുപടി നൽകിയത്.
നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയിൽ ‘നാനും റൗഡി താൻ’ എന്ന സിനിമയിലെ ക്ലിപ്പുകൾ അനധികൃതമായി ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു പ്രൊഡക്ഷൻ ഹൗസായ വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ധനുഷ് നയൻതാരക്ക് വക്കീൽ നോട്ടീസ് അയച്ചത്. ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് നെറ്റ്ഫ്ലിക്സ് ഡോക്യു-ഡ്രാമയായ ‘നയൻതാര: ബിയോണ്ട് ഫെയറിടെയിൽ ‘ ഉപയോഗിച്ചതാണ് ധനുഷിനെ ചൊടിപ്പിച്ചത്. ധനുഷിൻ്റെ നോട്ടീസിന് നയൻതാരയെയും വിഘ്‌നേഷിനെയും പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിനിധീകരിച്ച് ലെക്‌സ് ചേമ്പേഴ്‌സിൻ്റെ മാനേജിംഗ് പാർട്ണർ രാഹുൽ ധവാനാണ് മറുപടി നൽകിയത്. 

ഈ ദൃശ്യങ്ങൾ ഒരു സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതാണെന്നും സിനിമയിൽ നിന്നുള്ള തിരശ്ശീലയ്ക്ക് പിന്നിലുള്ള കാര്യങ്ങളല്ലെന്നും രാഹുൽ ധവാൻ വിശദീകരിച്ചു.
“ഒരു ലംഘനവും ഇല്ലെന്നാണ് ഞങ്ങളുടെ പ്രതികരണം. കാരണം ഡോക്യു-സീരീസിൽ ഞങ്ങൾ ഉപയോഗിച്ചത് തിരശ്ശീലയ്ക്ക് പിന്നിലെ ഭാഗമല്ല, അത് വ്യക്തിഗത ഭാഗമാണ്. അതിനാൽ, ഇതൊരു ലംഘനമല്ല”, ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കേസിൽ അടുത്ത വാദം മദ്രാസ് ഹൈക്കോടതിയിൽ ഡിസംബർ 2ന് നടക്കും.

24 മണിക്കൂറിനുള്ളിൽ ഈ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ധനുഷ് അഭിഭാഷകൻ മുഖേന നയൻതാരക്ക് നോട്ടീസ് അയച്ചിരുന്നത്. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്കും എതിരെ 10 കോടി രൂപയുടെ നഷ്ടപരിഹാര ക്ലെയിം ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.
നയൻതാരയുടെയും വിഘ്നേഷ് ശിവൻ്റെയും ഡോക്യുമെൻ്ററി ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ ‘ നടിയുടെ ജന്മദിനമായ നവംബർ 18 ന് ആണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.

റിലീസിന് മുമ്പ്, നയൻതാര ധനുഷിന് ഒരു തുറന്ന കത്ത് എഴുതിയിരുന്നത് വാർത്തയായിരുന്നു.
ധനുഷിന് തന്നോട് വ്യക്തിപരമായ പകയുണ്ടെന്നും അദ്ദേഹത്തെ സ്വേച്ഛാധിപതിയെന്നും നയൻതാര തുറന്ന കത്തിൽ കുറ്റപ്പെടുത്തി. വ്യക്തിഗത ഉപകരണങ്ങൾ ഉപയോഗിച്ച് ചിത്രീകരിച്ച ബിടിഎസ് വിഷ്വലുകൾ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രസ്താവിച്ച് സിനിമയിൽ നിന്നുള്ള ക്ലിപ്പുകളുടെ ഉപയോഗത്തെ അവർ ന്യായീകരിച്ചു. നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ നടിയുടെ സിനിമയിലേക്കുള്ള പ്രവേശനം, അവരുടെ പോരാട്ടങ്ങൾ, മുൻകാല ബന്ധങ്ങൾ, പുരുഷ മേധാവിത്വമുള്ള വ്യവസായങ്ങളിലെ വിവാദങ്ങൾക്കിടയിൽ അവർ എങ്ങനെ അതിജീവിച്ചു എന്നതെല്ലാം വിശദമാക്കുന്നതാണ്.

Share post:

Popular

More like this
Related

ബന്ദികളുടെ കാര്യത്തിൽ ഉറപ്പ് വേണം ; 602 പലസ്തീൻ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേൽ

ജറുസലേം: ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീൻ തടവുകാരുടെ മോചനം...

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...