ശബരിമല തീര്‍ത്ഥാടന വാഹനങ്ങളില്‍ എല്‍ഇഡി ബള്‍ബും അലങ്കാരങ്ങളും വേണ്ട: ഹൈക്കോടതി

Date:

കൊച്ചി: ശബരിമലയിലേക്ക് തീർത്ഥാടകരുമായി എത്തുന്ന വാഹനങ്ങളിൽ എൽ.ഇ.ഡി. ബൾബുകൾ അടക്കമുള്ളവ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ ഡ്രൈവർമാരെ ബോധവത്കരിക്കണം. തീർത്ഥാടകർക്കായി എത്തിച്ച കെ.എസ്.ആർ.ടി.സി. ബസ് കത്തിനശിച്ച സംഭവത്തിൽ ദേവസ്വം ബെഞ്ച് വിശദീകരണവും തേടി. കെ.എസ്.ആർ.ടി.സി. ബസ് കത്തിയതിൽ ചൊവ്വാഴ്ച വിശദീകരണം നൽകാനും നിർദ്ദേശിച്ചു. തമിഴ്നാട്ടിൽനിന്നുള്ള തീർത്ഥാടകരുമായി എത്തിയ ബസ് കഴിഞ്ഞദിവസം കണമല ഇറക്കത്തിൽ മറിഞ്ഞിരുന്നു. ഈ ബസിൽ എൽ.ഇ.ഡി. ബൾബുകളടക്കം സ്ഥാപിച്ചിട്ടുണ്ടെന്ന് വീഡിയോ പരിശോധനയിൽ വ്യക്തമായതായി കോടതി പറഞ്ഞു.

പമ്പ-നിലയ്ക്കൽ പാതയിലെ ചാലക്കയത്തിന് സമീപം കത്തിയ ബസ് എട്ടുവർഷവും രണ്ടുമാസവും മാത്രം പഴക്കമുള്ളതായിരുന്നുവെന്ന് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിങ് കോൺസൽ അറിയിച്ചു. ശബരിമല സേഫ് സോൺ പദ്ധതി പ്രകാരം 2022-ൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ ഉറപ്പാക്കണം

സന്നിധാനം, തീർത്ഥാടന പാത, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ശുചിത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്താൻ തുടർച്ചയായ പരിശോധന വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സന്നിധാനത്തടക്കം ശുചീകരണം കാര്യക്ഷമമാണെന്ന് സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും അറിയിച്ചു. ലഹരി പരിശോധനയ്ക്ക് താത്കാലിക എക്സൈസ് ഓഫീസുകളും ചെക്പോസ്റ്റുകളും സ്ഥാപിച്ചു. ഫാസ്ടാഗ് കൗണ്ടറുകളില്ലാത്ത പാർക്കിങ് മേഖലകളിൽ ഒരാഴ്ചയ്ക്കകം അതിന് സൗകര്യമൊരുക്കും. ഇടത്താവളങ്ങളിലെ സേവനങ്ങൾ അതത് ദേവസ്വങ്ങൾ ഉറപ്പാക്കുന്നുണ്ടെന്നും അധികൃതർ കോടതിയെ അറിയിച്ചു

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...