‘ഏതുവിധേനയും പ്രവർത്തിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ ഉദ്ദേശിക്കുന്നില്ല’ – മന്ത്രി കെ രാജൻ ; ‘മുഖ്യമന്ത്രി കർശന തീരുമാനെമെടുക്കും’

Date:

തിരുവനന്തപുരം : ഐ എ എസ് തലപ്പത്തെ വഴിവിട്ട പ്രവർത്തനങ്ങളിലും തർക്കത്തിലും മുഖ്യമന്ത്രി കർശന തീരുമാനമെടുക്കുമെന്ന് അറിയിച്ച് മന്ത്രി കെ രാജൻ. ഐഎഎസ് രംഗത്തുണ്ടായ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഏതുവിധത്തിലും പ്രവർത്തിക്കാമെന്ന തരത്തിൽ ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. നടപടിക്രമങ്ങൾക്കും സംവിധാനങ്ങൾക്കും അനുസരിച്ച് തന്നെ ഉദ്യോഗസ്ഥർ മുന്നോട്ടു പോകണം. അതിനെതിരായി പ്രവർത്തിക്കുന്നത് എത്ര ഉന്നതനായ വ്യക്തിയാണെങ്കിലും നടപടി ഉണ്ടാകും.

സർക്കാർ ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കേണ്ട ചട്ടങ്ങളും രീതികളുമുണ്ട്. അത് പുലർത്തിയില്ലെങ്കിൽ സർവീസിന് നിരക്കാത്ത കാര്യമായി കാണും. നിലവിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അഭിപ്രായം ലഭ്യമാക്കും. കൃത്യമായ നിലപാട് ആയിരിക്കും സർക്കാർ സ്വീകരിക്കുക. ആരോടെങ്കിലും പ്രത്യേകിച്ച് പ്രീണനമോ, വിവേചനമോ ഉണ്ടാകില്ല. കൃത്യമായ നിലപാടെടുത്തു മുന്നോട്ടുപോകുമെന്നും കെ രാജൻ വ്യക്തമാക്കി.

അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്ന് വിശേഷിപ്പിച്ച എൻ പ്രശാന്തിനെതിരെ കടുത്ത നടപടിക്ക് സർക്കാർ നീങ്ങിയേക്കും. സർക്കാറിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കരുതെന്നാണ് സർവ്വീസ് ചട്ടം, ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ വിമർശിക്കരുതെന്നല്ലെന്നാണ് പ്രശാന്തിൻ്റെ ന്യായം. മതാടിസ്ഥാനത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ കെ. ഗോപാലകൃഷ്ണനെതിരെയും നടപടി വരും. ഗോപാലകൃഷ്ണൻ്റെ മറുപടികളൊന്നും തൃപ്തികരമല്ലെന്ന് ചീഫ് സെക്രട്ടറി മുഖ്യമന്തിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഗോപാലകൃഷ്ണൻ്റെ ഫോൺ ഹാക്ക് ചെയ്തതാണെന്നുള്ള വാദം പോലീസ് അന്വേഷണത്തിൻ പൊളിഞ്ഞതുമാണ്. ഇക്കാര്യത്തിലുള്ള ഡിജിപിയുടെ റിപ്പോർട്ടു കൂടി ചേത്താണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നടപടിക്ക് ശുപാർശ ചെയ്തിട്ടുള്ളത്.

Share post:

Popular

More like this
Related

കരിപ്പൂരിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, കൊണ്ടുവന്നവൻ മുങ്ങി; ഏറ്റുവാങ്ങാനെത്തിയവർ അറസ്റ്റിൽ

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി...

ഇന്ത്യൻ വ്യോമാക്രമണത്തിൽ പാക് വ്യോമസേന ചീഫ് ടെക്‌നീഷ്യൻ ഉൾപ്പെടെ 11 സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ

ഇസ്ലാബാബാദ് : ഇന്ത്യൻ ആക്രമണങ്ങളിൽ 11 സൈനികരും 40 സാധാരണക്കാരും കൊല്ലപ്പെട്ടതായി...

നന്തന്‍കോട് കൂട്ടക്കൊലക്കേസിൽ 8 വർഷത്തിന് ശേഷം വിധി ;  കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക്‌ ജീവപര്യന്തം

തിരുവനന്തപുരം: നന്തന്‍കോട് ഒരേ കുടുംബത്തിലെ നാലുപേരെ കൂട്ടക്കൊലചെയ്ത കേസില്‍ പ്രതി കേഡല്‍...

ട്രംപിൻ്റെ വ്യാപാര ഭീഷണി: പ്രധാനമന്ത്രിക്ക് മൗനം; വിമർശിച്ച് കോൺഗ്രസ്

ന്യൂഡൽഹി : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്...