സാലറി ചലഞ്ചിനില്ല; അതിനപ്പുറം ധനസഹായം നൽകാൻ ഐ.എ.എസ് അസോസിയേഷൻ

Date:

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി പ്രഖ്യാപിക്കപ്പെട്ട സാലറി ചലഞ്ചിൽ നിന്ന് മാറി അതിനപ്പുറം പ്രത്യേക ധനസഹായം നൽകാനുള്ള നീക്കവുമായി ഐ.എ.എസ് അസോസിയേഷൻ. ഇതിനെ തുടർന്ന് സാലറി ചലഞ്ചിനായി ആഗസ്റ്റ് മാസത്തെ വിഹിതം പിടിക്കരുതെന്ന് ആവശ്യപ്പെട്ട് ഐ.എ.എസ് അസോസിയേഷൻ പ്രസിഡന്‍റ് ബി. അശോക് ധന സെക്രട്ടറിക്കു കത്ത് നൽകി. സാലറി ചലഞ്ചിനപ്പുറം അംഗങ്ങൾ ഓരോരുത്തരും 50,000 രൂപ വീതം നൽകണമെന്ന് അസോസിയേഷൻ നേതൃത്വത്തിന് അഭിപ്രായമുണ്ട്.

അതേസമയം, ഇക്കാര്യത്തിൽ അംഗങ്ങളുടെ നിലപാട് അറിയാനോ അഭിപ്രായ സമന്വയമുണ്ടാക്കാനോ സമയപരിമിതി മൂലം യോഗവും ചേരാനുമായിട്ടില്ല. ആഗസ്റ്റ് മാസത്തെ ശമ്പളത്തിൽനിന്ന് അഞ്ചു ദിവസത്തെ ശമ്പളവിഹിതം പിടിച്ച് തുടങ്ങിയാൽ പിന്നെ 50,000 രൂപ വീതം നൽകുന്ന പദ്ധതിക്ക് അത് തടസ്സമാകും. ഈ സാഹചര്യത്തിൽ അഭിപ്രായ സമന്വയമുണ്ടാക്കുന്നതിനുള്ള സാവകാശത്തിനുവേണ്ടിയാണ് ആഗസ്റ്റ് മാസത്തെ ശമ്പളത്തിൽനിന്ന് പിടിക്കരുതെന്ന് ആവശ്യപ്പെട്ട് ധനസെക്രട്ടറിക്ക് കത്ത് നൽകിയതെന്നും അസോസിയേഷൻ പ്രസിഡന്‍റ് പറഞ്ഞു. പല ഐ.എ.എസ് ഉദ്യോഗസ്ഥരും ഒരു മാസത്തെ ശമ്പളം വരെ വയനാടിനായി നല്‍കാൻ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...