ഒരു സംസ്ഥാനത്തോടും ഈ ക്രൂരത അരുത്; അർഹമായ സഹായം കേന്ദ്രം നിഷേധിക്കുന്നുവെന്ന് മുഖ്യമന്ത്രി

Date:

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രം അര്‍ഹമായ സഹായം നിഷേധിക്കുന്നുവെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റേത് പകപോക്കലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു സംസ്ഥാനത്തോടും ചെയ്യാന്‍ പാടില്ലാത്തതാണ്. കേരളവും രാജ്യത്തിന്റെ ഭാഗമാണ്. നീതി നിഷേധിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
2025 നവംബര്‍ ഒന്നാകുമ്പോള്‍ കേരളത്തിലെ അതിദരിദ്ര കുടുംബങ്ങളെ അതിദരിദ്രാവസ്ഥയില്‍ നിന്ന് മുക്തമാക്കാന്‍ നമുക്ക് കഴിയും. അത് അന്ന് പ്രഖ്യാപിക്കാന്‍ കഴിയും. ഇതിന് കഴിയുന്നത് ബദല്‍ നയം നടപ്പാക്കുന്നതുകൊണ്ടാണ്. ഈ കേരളത്തെയാണ് ശ്വാസം മുട്ടിക്കാനുള്ള ശ്രമം, സാമ്പത്തികമായി ഞെരുക്കാനുള്ള ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ കടുത്ത രീതിയിലാണ്, ഒരു പകപോക്കല്‍ പോലെയാണ് കേരളത്തോട് പെരുമാറിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രം അര്‍ഹമായ സഹായം പോലും നിഷേധിക്കുന്ന നിലയാണ്. ഒരു സംസ്ഥാനത്തോടും കാണിക്കാന്‍ പാടില്ലാത്ത ക്രൂരമായ നിലപാടാണ് കേരളത്തോട് കേന്ദ്രം കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share post:

Popular

More like this
Related

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...

‘കൊൽക്കത്തയിലേക്ക് ചാവേർ ബോംബുകളെ അയയ്ക്കും’ :  പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ

കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ...