മലയാളത്തിൽ മാത്രമല്ല ഹിന്ദി സിനിമാ മേഖലയിലുമുണ്ട് രാത്രി കിടക്ക പങ്കിടാൻ വിളി – നടി മല്ലിക ഷെരാവത്ത് പങ്കുവെച്ച വീഡിയോ പുതുചർച്ച

Date:

(Photo : Facebook )

മുംബൈ : ബോളിവുഡിലെ പല ഹീറോകളും തന്നെ രാത്രി മുറിയിലേക്ക് വിളിച്ചിട്ടുണ്ടെന്ന് നടി മല്ലിക ഷെരാവത്ത്. കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളിൽ പങ്കു വെച്ച വീഡിയോയിലാണ് മല്ലിക ഇക്കാര്യങ്ങളെല്ലാം തുറന്നുപറയുന്നത്. എന്നാല്‍, നടന്മാരുടെ ഇത്തരം ആവശ്യങ്ങള്‍ക്ക് താന്‍ വിസമ്മതിച്ചെന്നും മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്ന ആളല്ലെന്ന് അവരോട് വ്യക്തമാക്കിയെന്നും നടി വീഡിയോയില്‍ പറയുന്നുണ്ട്. നടന്മാരുടെ ആവശ്യങ്ങളോട് മുഖംതിരിച്ചതിനാല്‍ സിനിമാ മേഖലയിൽ നിന്ന് താന്‍ മാറ്റിനിര്‍ത്തിപ്പെട്ടെന്നും മല്ലിക ഷെരാവത്ത് ആരോപിച്ചു.

സിനിമയില്‍ സാഹസികമായ പല റോളുകളും കൈകാര്യം ചെയ്തിട്ടുള്ളതിനാൽ ഓഫ് സ്‌ക്രീനിലും താന്‍ വിട്ടുവീഴ്ചകള്‍ ചെയ്യുന്ന അത്തരമൊരു ആളാണെന്ന് കരുതിയാണ് പല താരങ്ങളും ഇങ്ങനെ പെരുമാറിയതെന്നും നടി വെളിപ്പെടുത്തി.

”ചില നായകന്മാര്‍ എന്നെ വിളിച്ചിട്ട് രാത്രി വന്ന് കാണാന്‍ പറയും. ഞാന്‍ എന്തിന് രാത്രി നിങ്ങളെവന്ന് കാണണമെന്നാണ് അവരോട് ചോദിക്കാറുള്ളത്. അപ്പോള്‍ സ്‌ക്രീനില്‍ ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്യുന്ന ആളല്ലേ പിന്നെ രാത്രി വന്ന് കാണാന്‍ എന്താണ് പ്രശ്‌നമെന്നാണ് അവര്‍ പറയുക. അവരെല്ലാം എന്റെകാര്യത്തില്‍ സ്വാതന്ത്ര്യം എടുക്കുകയായിരുന്നു. സ്‌ക്രീനില്‍ ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഞാന്‍ ഇത്തരം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുമെന്നായിരുന്നു അവരുടെ ധാരണ. എന്നാല്‍, ഞാന്‍ അങ്ങനെയല്ല”, മല്ലിക ഷെരാവത്ത് നിലപാട് വ്യക്തമാക്കി.

2003-ലെ ‘ഖ്വായിഷ്’ എന്ന ചിത്രത്തിലൂടെയാണ് മല്ലികയുടെ ചലച്ചിത്ര അരങ്ങേറ്റം. 2004- ല്‍ ഇറങ്ങിയ ‘മര്‍ഡര്‍’ , 2006- ലെ ‘പ്യാര്‍ കെ സൈഡ് ഇഫക്ട്സ്’ എന്നിവ മല്ലികയുടെ കരിയറിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. 2022-ല്‍ രജത് കപൂറിനൊപ്പം അഭിനയിച്ച ആര്‍കെ/ആര്‍കെ എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്.

ജാക്കിച്ചാന്‍ നായകനായ ‘മിത്ത്’ എന്ന ഹോളിവുഡ് ചിത്രത്തിലും മല്ലിക അഭിനയിച്ചു. ഏഷ്യയിലെ 100 സുന്ദരികളില്‍ ഒരാളായി ഹോങ്കോങ്ങിലെ ഒരു ഫാഷന്‍ മാഗസിന്‍ മല്ലിക ഷെരാവത്തിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...