‘നവംബര്‍ ഒന്നിന് കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറും, മറ്റുസംസ്ഥാനങ്ങൾക്ക് മാതൃകയാവും’ – മുഖ്യമന്ത്രി

Date:

ഗുരുവായൂര്‍: അടുത്ത നവംബര്‍ ഒന്നിന് കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  
രാജ്യത്തുതന്നെ ഈയൊരു നേട്ടം കൈവരിക്കുന്ന ആദ്യത്തെ സംസ്ഥാനം കേരളമായിരിക്കുമെന്നും അത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുരുവായൂരില്‍ സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന്റെ സമാപനം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അതിദരിദ്രരില്ലാത്ത സംസ്ഥാനം എന്ന ലക്ഷ്യം
വിജയിപ്പിക്കുന്നതിനുവേണ്ടി ഓരോ തദ്ദേശ സ്ഥാപനങ്ങളും നന്നായി ശ്രമിക്കുന്നുണ്ടെന്നറിയാം. സ്വന്തം വാര്‍ഡുകളില്‍ അതിദരിദ്ര പട്ടികയില്‍പെടുന്നവരില്ലെന്ന് ജനപ്രതിനിധികള്‍ ഉറപ്പുവരുത്തണം. ഇനി എട്ടുമാസം മാത്രമാണ് ബാക്കിയുള്ളത്. അതിനുള്ളില്‍ കൂടുതല്‍ ജാഗ്രതയോടെ വേണം പ്രവര്‍ത്തിക്കാന്‍- അദ്ദേഹം പറഞ്ഞു.

സംസ്ഥാനം കൈവരിച്ച ഓരോ നേട്ടങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. ആരോഗ്യം, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങീ സമഗ്ര മേഖലകളിലും കേരളത്തിന്റെ മുന്നേറ്റത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലുകള്‍ എടുത്തുപറയേണ്ടതുതന്നെയാണ്. നവകേരള സൃഷ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. അത് യാഥാര്‍ത്ഥ്യമാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ ക്രിയാത്മകമായ പങ്ക് വഹിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷനായ ചടങ്ങിൽ
എം.എല്‍.എ.മാരായ എന്‍.കെ.അക്ബര്‍, മുരളി പെരുനെല്ലി, പി.മമ്മിക്കുട്ടി, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാൻ എം.കൃഷ്ണദാസ്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിന്‍സ്, തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മിള മേരി ജോസഫ്, പ്രിന്‍സിപ്പൽ സെക്രട്ടറി ഡോ.ഷര്‍മിള മേരി ജോസഫ്, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവു, തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.

Share post:

Popular

More like this
Related

ഇന്ത്യൻ വ്യോമാക്രമണത്തിൽ പാക് വ്യോമസേന ചീഫ് ടെക്‌നീഷ്യൻ ഉൾപ്പെടെ 11 സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ

ഇസ്ലാബാബാദ് : ഇന്ത്യൻ ആക്രമണങ്ങളിൽ 11 സൈനികരും 40 സാധാരണക്കാരും കൊല്ലപ്പെട്ടതായി...

നന്തന്‍കോട് കൂട്ടക്കൊലക്കേസിൽ 8 വർഷത്തിന് ശേഷം വിധി ;  കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക്‌ ജീവപര്യന്തം

തിരുവനന്തപുരം: നന്തന്‍കോട് ഒരേ കുടുംബത്തിലെ നാലുപേരെ കൂട്ടക്കൊലചെയ്ത കേസില്‍ പ്രതി കേഡല്‍...

ട്രംപിൻ്റെ വ്യാപാര ഭീഷണി: പ്രധാനമന്ത്രിക്ക് മൗനം; വിമർശിച്ച് കോൺഗ്രസ്

ന്യൂഡൽഹി : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്...