ആ ദിവസങ്ങളില്‍ നിവിന്‍ എനിക്കൊപ്പം കൊച്ചിയില്‍ ഷൂട്ടിൽ, എളുപ്പം തെളിയിക്കാന്‍ സാധിക്കും’ – വിനീത് ശ്രീനിവാസൻ

Date:

(ചിത്രം – ഫെയ്സ്ബുബുക്ക് ‘)

അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് നിവിന്‍ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. പരാതിക്കാരിയുടെ ആരോപണം അനുസരിച്ച് പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും വിനീത് പറയുന്നു. 2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് താന്‍ സംവിധാനം ചെയ്ത ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിലാണെന്നും 15ന് പുലര്‍ച്ചെ മൂന്നുമണിവരെ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു.

പതിന്നാലാം തീയതി രാവിലെ തൊട്ടാണ് നിവിന്റെ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. രാവിലെ 7 മണിയോടെ ഞങ്ങളെല്ലാവരും ഒത്തുകൂടി. 8.30 ആയപ്പോള്‍ തിയേറ്ററിനകത്തെ ഭാഗങ്ങൾ
ചിത്രീകരിക്കാന്‍ തുടങ്ങി. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. അതിനുശേഷം ഒരു ഉദ്ഘാടന രംഗമാണ് ചിത്രീകരിച്ചത്. ഏതാണ്ട് 300 ഓളം ജൂനിയര്‍ ആർട്ടിസ്റ്റുകൾ അവിടെ ഉണ്ടായിരുന്നു. ആ രംഗങ്ങള്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ തീര്‍ന്നു. പിന്നീട് ക്രൗണ്‍ പ്ലാസയിലാണ് ചിത്രീകരിച്ചത്. അവിടെ ഇന്‍ട്രോ സീന്‍ അടക്കം അവിടെയാണ് ചിത്രീകരിച്ചത്. പതിനഞ്ചിന് രാവിലെ 3 മണിവരെ ഷൂട്ട് നീണ്ടു. പിന്നെ കുറേ നേരം ഞങ്ങളോട് സംസാരിച്ചതിന് ശേഷമാണ് നിവിന്‍ പോയത്. അത് എളുപ്പം തെളിയിക്കാന്‍ സാധിക്കും. ‘കാരണം ഇത്രയേറെ ആര്‍ട്ടിസ്റ്റുകള്‍ അവിടെയുണ്ടായിരുന്നു. അതിന് ശേഷം ഫാര്‍മ എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനായാണ് നിവിന്‍ പോയത്. അതും കേരളത്തില്‍ തന്നെയായിരുന്നു. വിനിത് ശ്രീനിവാസൻ വ്യക്തമാക്കി.

Share post:

Popular

More like this
Related

അബുദാബിയിൽ ജങ്ക് ഫുഡ് നിരോധിച്ചു; സ്കൂളുകളിലും കാന്‍റീനുകളിലും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾനടപ്പാക്കുന്നു

വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഭക്ഷണ സേവനങ്ങൾ നൽകുന്ന സ്കൂളുകൾ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം...

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...