‘ഓപ്പറേഷൻ ബ്രഹ്മ’; ആവശ്യവസ്തുക്കളുമായി രണ്ട് ഇന്ത്യൻ വിമാനങ്ങൾ കൂടി മ്യാൻമറിൽ

Date:

നായ്‌പിഡോ : ഭൂചലനത്തിൽ ദുരിതമനുഭവിക്കുന്ന മ്യാൻമറിന് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. 60 ടൺ ദുരിതാശ്വാസ വസ്‍തുക്കളും 118 അംഗ മെഡിക്കൽ സംഘവുമായി രണ്ട് വിമാനങ്ങൾ കൂടി ഇന്ത്യയിൽ നിന്ന് മ്യാൻമറിലെത്തി.

മ്യാൻമർ ,ബാങ്കോക്ക് ഭൂചലനത്തിൽ മരണം 1644 ആയെന്നാണ് സ്ഥിരീകരണം. പരുക്കേറ്റ് ദുരിതമനുഭവിക്കുന്നവർ വേറെയും. ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി പുറത്തുവരുന്ന റിപ്പോർട്ട് ഞെട്ടലുളവാക്കുന്നു. തകർന്നടിഞ്ഞ് അവശിഷ്ടങ്ങൾ കുന്നുകൂടിയ പല സ്ഥലത്തേക്കും രക്ഷാപ്രവർത്തകർക്ക് ഇതുവരെയും എത്തിച്ചേരാനായിട്ടില്ലെന്നതാണ് വാസ്തവം. അതിനാൽ തന്നെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ഇനിയും
ഉയർന്നേക്കും.

കനത്ത നാശനഷ്ടമുണ്ടായതിന് പിന്നാലെ മ്യാൻമർ സൈനിക മേധാവി അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചിരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് മ്യാൻമറിൽ മാത്രം 144 പേർ മരിച്ചെന്ന് സൈന്യം അറിയിച്ചു. മ്യാൻമറിലെ രണ്ടാമത്തെ നഗരമായ മാൻഡലെ പൂർണ്ണമായും തകർന്നടിഞ്ഞു. പട്ടാളഭരണമുള്ള മ്യാൻമറിൽ ദുരന്തത്തിന്റെ വ്യാപ്തി സംബന്ധിച്ച പുർണ്ണവിവരങ്ങൾ പുറത്തുവന്നിട്ടില്ല. മ്യാൻമറിന്റെ തലസ്ഥാനമായ നായ്‌പിഡോ ഉൾപ്പെടെ ആറു പ്രവിശ്യകളിൽ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കോക്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇന്ത്യയ്ക്കൊപ്പം അമേരിക്കയും മ്യാൻമറിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോകോരോഗ്യ സംഘടനയും മ്യാൻമറിൽ സഹായമെത്തിക്കും. വെള്ളിയാഴ്ച് ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50 നാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ചൈന ,ഇന്ത്യ എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Share post:

Popular

More like this
Related

‘ജബല്‍പൂരില്‍ ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ ആക്രമണം അത്യന്തം ഹീനം’ ; അപലപിച്ച് മുഖ്യമന്ത്രി

മധുര : മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച്...

വഖഫ് ബിൽ രാജ്യസഭയിൽ  അവതരിപ്പിച്ച് മന്ത്രി കിരൺ റിജിജു

(Photo Courtesy :X/ ANI) ന്യൂഡൽഹി : ലോകസഭ പാസാക്കിയ വഖഫ് ബില്ലിന്മേൽ...

രണ്ട് കോടിയിലധികം വിലമതിക്കുന്ന കഞ്ചാവുമായി  യുവതി പിടിയിൽ

ആലപ്പുഴ : രണ്ട് കോടിയിലധികം വിലമതിക്കുന്ന ഉയർന്ന ഗ്രേഡ് കഞ്ചാവുമായി യുവതിയും...