ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ ഉന്മൂലനം ചെയ്തത് പാക്  കൊടും ഭീകരരെ; വിവരങ്ങൾ പുറത്ത്

Date:

പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് കൊടും ഭീകരർ.  അഞ്ച് ഭീകരരുടെയും വിശദ വിവരങ്ങൾ പുറത്ത് വന്നു. ലഷ്കർ ഹെഡ്ക്വാട്ടേഴ്സ് തലവൻ ഉൾ‌പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. മസൂദ് അസറിന്റെ ബന്ധുവും ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മുഹമ്മദ് ഹസൻ ഖാൻ, മുഹമ്മദ് യൂസഫ് അസർ, മുദാസർ ഖാദിയാൻ ഖാസ് ( ലഷ്കർ ഹെഡ്ക്വാട്ടേഴ്സ് തലവൻ), ഹാഫിസ് മുഹമ്മദ് ജമീൽ (മസൂജ് അസറിന്റെ ബന്ധു), ഖാലിദ് എന്നിവരാണ് കൊല്ലപ്പെട്ടവരുടെ നിരയിലുള്ളത്.

മെയ് 7നാണ് പാക്കിസ്ഥാനിൽ ഇന്ത്യ ഓപ്പറേഷൻ‌ സിന്ദൂർ നടപ്പാക്കിയത്. ഇതിൽ കൊല്ലപ്പെട്ട ലഷ്കർ-ഇ-തൊയ്ബ നേതാവ് മുദാസർ ഖാദിയാൻ ഖാസിന്റെ സംസ്കാര ചടങ്ങിൽ പാക്കിസ്ഥാൻ‌ സൈന്യം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചതും പാക് ആർമി മേധാവിയും പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസിന്റെ പേരിൽ റീത്ത്‌ വെക്കുകയും ചെയ്ത നടപടി ഇന്ത്യ ലോകത്തിന് മുന്നിൽ തുറന്ന് കാട്ടിയതാണ്. ആഗോള ഭീകരൻ ഹാഫിസ് അബ്ദുൾ റൗഫിന്റെ നേതൃത്വത്തിൽ ഒരു സർക്കാർ സ്‌കൂളിലാണ് ഈ ഭീകരന്റെ സംസ്കാരം നടന്നത്. പാക് ആർമിയിലെ ഒരു ലെഫ്റ്റനന്റ് ജനറലും പഞ്ചാബ് പോലീസ് ഐജിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരനായ ഹാഫിസ് മുഹമ്മദ് ജമീൽ മൗലാന മസൂദ് അസറിന്റെ സഹോദരീഭർത്താവ് ആണ്. മൗലാന മസൂദ് അസറിന്റെ സഹോദരീഭർത്താവ് മുഹമ്മദ് യൂസഫ് അസ്ഹറും ആക്രമണത്തിൽ‌ കൊല്ലപ്പെട്ടിരുന്നു. ജെയ്‌ഷെ മുഹമ്മദിനായി ആയുധ പരിശീലനം നൽകുന്ന ഭീകരനാണ് ഇയാൾ. ജമ്മു കശ്മീരിലെ ഒന്നിലധികം ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഐസി-814 ഹൈജാക്കിംഗ് കേസിൽ തിരയുന്ന ഭീകരനായിരുന്നു ഇയാൾ.

Share post:

Popular

More like this
Related

നിപ വൈറസ് : സമ്പര്‍ക്കപ്പട്ടികയിലെ 8 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

മലപ്പുറം :  വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എട്ട് പേരുടെ...

‘രാജ്യത്തിന്റെ തീരുമാനങ്ങൾ ട്രംപിലൂടെ അറിയേണ്ടിവന്നു’; വെടി നിർത്തലിൽ അമേരിക്കൻ ഇടപെടലിനെ വിമർശിച്ച് കോൺഗ്രസ്

ന്യൂഡൽഹി : ഇന്ത്യ-പാക് വെടിനിർത്തൽ വിഷയത്തിൽ അമേരിക്കൻ ഇടപെടലിനെ രൂക്ഷമായി വിമർശിച്ച്...

രാജ്യത്ത് കോവിഡ് മരണങ്ങൾ കൃത്യതയോടെ കണക്കാക്കിയത് കേരളം, സര്‍വ്വെ റിപ്പോര്‍ട്ടിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി 

തിരുവനന്തപുരം : കോവിഡ് മരണങ്ങള്‍ രാജ്യത്ത് ഏറ്റവും കൃത്യതയോടെ കണക്കാക്കിയ സംസ്ഥാനം...

‘വെടിനിര്‍ത്തല്‍ ഇല്ല, ശ്രീനഗറിലെ വ്യോമപ്രതിരോധ സംവിധാനം സജ്ജമായി’; ഒമര്‍ അബ്ദുള്ള

ശ്രീനഗർ : ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയെന്നും തിരിച്ചടിക്കാൻ ശ്രീനഗറിലെ...