നീറ്റി’ല്‍ കടന്നാക്രമിച്ച് പ്രതിപക്ഷം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്ക്ക് തെളിവില്ലെന്ന് വിദ്യാഭ്യാസമന്ത്രി

Date:

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ലോക്സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. രാജ്യത്തെ പരീക്ഷാ സംവിധാനങ്ങള്‍ പൂര്‍ണമായും താളംതെറ്റിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ആരോപിച്ചു. സമ്പന്നര്‍ക്ക് വിദ്യാഭ്യാസം വിലയ്ക്ക് വാങ്ങാമെന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പരീക്ഷാസമ്പ്രദായം മുഴുവൻ ക്രമക്കേട് നിറഞ്ഞതായി മാറിയെന്ന ഭീതിയിലാണ് വിദ്യാർഥികൾ. അങ്ങനെയല്ലെന്ന് അവരെ ബോധ്യപ്പെടുത്തണമെന്നും രാഹുൽ വെല്ലുവിളിച്ചു. ”എന്താണ് ഇവിടെ നടന്നതുകൊണ്ടിരിക്കുന്നത് എന്നതിൻ്റെ അടിസ്ഥാന കാര്യം പോലും വിദ്യാഭ്യാസ മന്ത്രിക്ക് മനസിലായിട്ടില്ല. എല്ലാറ്റിനെയും അദ്ദേഹം കുറ്റപ്പെടുത്തുകയാണ്. എന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. ഇന്ത്യയിലെ പരീക്ഷ സമ്പ്രദായത്തെ കുറിച്ചുള്ള ആശങ്കയിലാണ് ദശലക്ഷക്കണക്കിന് വിദ്യാർഥികൾ. നിങ്ങൾ ധനികനാണെങ്കിലും, കൈയിൽ പണമുണ്ടെങ്കിലും പരീക്ഷ സമ്പ്രദായത്തെ വിലക്ക് വാങ്ങാൻ കഴിയുമെന്നാണ് അവർ വിശ്വസിക്കുന്നത്. എല്ലാവർക്കും അതാണ് തോന്നുന്നത്. വ്യവസ്ഥാപിത പ്രശ്നമാണിത്. ആ നിലയിൽ എല്ലാം വ്യവസ്ഥാപിതമാക്കാൻ എന്താണ് ചെയ്തിരിക്കുന്നത് എന്നാണ് എന്റെ ആദ്യ ചോദ്യം.​​”-രാഹുൽ പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എന്‍.ഡി.എ റെക്കോര്‍ഡിട്ടെന്നായിരുന്നു അഖിലേഷ് യാദവിന്‍റെ പരിഹാസം. നീറ്റ് പരീക്ഷ നിര്‍ത്തലാക്കണമെന്ന ആവശ്യമാണ് ഡി.എം.കെ ഉയര്‍ത്തിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജി വയ്ക്കണമെന്ന് മാണിക്കം ടാഗോര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിന് തെളിവില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. വിഷയം സുപ്രീംകോടതി നേരിട്ട് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share post:

Popular

More like this
Related

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്ത് സുകാന്തിനെതിരെ  ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ കടുത്ത...

ലഹരി ഉപയോഗിക്കുന്ന സിനിമാക്കാരുടെ വിവരങ്ങൾ പോലീസിൻ്റെ പക്കലുണ്ട് ; ദാക്ഷിണ്യമില്ലാതെ നടപടി വരും : എഡിജിപി മനോജ് ഏബ്രഹാം

തിരുവനന്തപുരം : സിനിമ താരങ്ങൾ ലഹരി ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ പൊലീസിന്റെ പക്കലുണ്ടെന്നും...

ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു....

സുപ്രീം കോടതിക്കെതിരായ പരാമർശത്തിൽ നിഷികാന്തിനെതിരെ ശക്തമായ പ്രതിഷേധം, നടപടി ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത്

ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന എല്ലാ മതപരമായ യുദ്ധങ്ങള്‍ക്കും ഉത്തരവാദി സുപ്രീംകോടതി ചീഫ്...