പ്രതിപക്ഷ പ്രതിഷേധവും കയ്യാങ്കളിയും: ഇന്നത്തേക്ക് പിരിഞ്ഞ് നിയമസഭ

Date:

തിരുവനന്തപുരം: നിയമസഭയിൽ ഉടലെടുത്ത കയ്യാങ്കളിയിലും പ്രതിപക്ഷ പ്രതിഷേധത്തിലും ഇന്നത്തേക്ക് പിരിഞ്ഞ് നിയമസഭ. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനർ കെട്ടി പ്രതിഷേധിച്ചു. മാത്യു കുഴൽനാടനും അൻവർ സാദത്തും ഐ.സി. ബാലകൃഷ്ണനും സ്പീക്കറുടെ ഡയസിൽ കയറി. ബഹളം നിയന്ത്രിക്കാനാവാതെ സഭ പിരിയാൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു.

നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിനിടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മൈക്ക് ഓഫ് ചെയ്തു. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്തത് ആക്കിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇതോടെ ചോദ്യങ്ങള്‍ ചോദിക്കാതെ പ്രതിപക്ഷം തുടര്‍ന്ന് ചോദ്യോത്തരവേള ബഹിഷ്‌കരിക്കാൻ തീരുമാനിക്കുകയായിരുന്നു.

തദ്ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങളെന്നും അതിനാലാണ് നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതെന്നുമാണ് സ്പീക്കര്‍ നൽകിയ മറുപടി. ചോദ്യം സംബന്ധിച്ച നോട്ടീസിന് സഭയില്‍ മറുപടി പറയും വരെ പ്രതികരണമോ പ്രചാരണമോ പാടില്ലെന്ന നിയമസഭാ ചട്ടവും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.

സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡും ബാനറുമുയര്‍ത്തിയുമാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. ഇതിനിടെ മുഖ്യമന്ത്രി മറുപടിപ്രസംഗം തുടർന്നു. അതേസമയം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പി.ആർ.വിവാദവും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Share post:

Popular

More like this
Related

ദേശീയ സുരക്ഷയുടെ പേരിൽ തുർക്കിയുമായി ബന്ധപ്പെട്ട വ്യോമയാന കമ്പനിയുടെ അനുമതി റദ്ദാക്കി ഇന്ത്യ

ന്യൂഡൽഹി : ഇന്ത്യൻ വിമാനത്താവളങ്ങളിൽ പാസഞ്ചർ, കാർഗോ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങൾ...

നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്ന സംഭവം ; സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക്  സസ്‌പെന്‍ഷൻ

കൊച്ചി : നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്ന സംഭവത്തില്‍ രണ്ട് സിഐഎസ്എഫുകാർക്ക്...

ത്രാലില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്‌ഷെ ഭീകരരെ വധിച്ച് സുരക്ഷാസേന

(Photo Courtesy : X) ശ്രീനഗർ: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ...