ഒരുമ്പെട്ടവൻ എത്തി, മികച്ച പ്രതികരണം

Date:

കൊച്ചി : യഥാർത്ഥ സംഭവത്തിന്റെ കഥയെ ആധാരമാക്കി ഒരുക്കിയ ഒരുമ്പെട്ടവൻ തിയേറ്ററുകളിലെത്തി. മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായ ഒരുമ്പെട്ടവൻ സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ.എം എന്നിവർ ചേർന്നാണ് സംവിധാനം ചെയ്തത്. 

മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ ഇന്ദ്രൻസിൻ്റെയും ജാഫർ ഇടുക്കിയുടെയും അഭിനയ മികവ് തന്നെയാണ് ചിത്രത്തിൻ്റെ ഹൈലറ്റ്. പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തോട് ചേർന്ന്  നിൽക്കുന്നതാണെന്നാണ് അഭിപ്രായം.  കെ എൽ എം സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികൾക്ക് ഉണ്ണി നമ്പ്യാർ സംഗീതം പകരുന്നു. വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്മി,സിത്താര കൃഷ്ണകുമാർ, ബേബി കാശ്മീര എന്നിവരാണ് ഗായകർ.

ഡയാന ഹമീദ്, ബേബി കാശ്മീര, സുധീഷ്, ഐ എം വിജയൻ, സുനിൽ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര, അപർണ്ണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണകാശി നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സുജീഷ് ദക്ഷിണകാശി, ഗോപിനാഥ്‌ പാഞ്ഞാൾ എന്നിവർ ചേർന്നാണ് നിർവ്വഹിച്ചിട്ടുള്ളത്. ഛായാഗ്രഹണം സെൽവ കുമാർ എസ്.
എഡിറ്റർ അച്ചു വിജയൻ.

പ്രൊജക്റ്റ് ഡിസൈനർ-സുധീർ കുമാർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ രാഹുൽ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ,കല-ജീമോൻ എൻ എം, മേക്കപ്പ്-സുധീഷ് വണ്ണപ്പുറം, കോസ്റ്റ്യൂംസ്-അക്ഷയ പ്രേംനാഥ്, സ്റ്റിൽസ്-ജയപ്രകാശ് അതളൂർ, പരസ്യകല-മനു ഡാവിഞ്ചി, അസോസിയേറ്റ് ഡയറക്ടർ-എ ജി അജിത്കുമാർ, നൃത്തം -ശ്രീജിത്ത് പി ഡാസ്ലേഴ്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സന്തോഷ് ചങ്ങനാശ്ശേരി. അസിസ്റ്റന്റ് ഡയറക്ടർസ് – സുരേന്ദ്രൻ കാളിയത്, ജോബിൻസ്, ജിഷ്ണു രാധാകൃഷ്ണൻ, ഗോകുൽ പി ആർ, ദേവ പ്രയാഗ്, കിരൺ. പ്രൊഡക്ഷൻ മാനേജർ-നിധീഷ്, പി ആർ ഓ- മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് സ്കൈ മീഡിയ.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...