ഗുജറാത്തിൽ  ചാന്ദിപുരവൈറസിൻ്റെ അതിവ്യാപനം ; മരിച്ചവരിലേറെ കുട്ടികളും കൗമാരക്കാരും

Date:

അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപനം ഭീതി പടർത്തുന്നു. ഇന്ത്യയിൽ ഇരുപതുവർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വ്യാപനമാണ് ഇതെന്നാണ് വിദ​ഗ്ദാഭിപ്രായം. മരിച്ചവരിലേറെയും കുട്ടികളും കൗമാരക്കാരുമാണ്. രാജസ്ഥാനിലും ചാന്ദിപുര വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒന്നും മൂന്നും വയസ്സുള്ള രണ്ട് കുട്ടികൾ രോ​ഗബാധിതരായി മരണപ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 59 കുട്ടികളെയാണ് ചാന്ദിപുര വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 19 കുട്ടികൾ ​മരണപ്പെട്ടുവെന്നും ​​ഇവരെല്ലാം ​ഗുജറാത്ത് സ്വദേശികളാണെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞമാസം മുപ്പത്തിയെട്ട് കുട്ടികളാണ് രോ​ഗം ബാധിച്ച് മരിച്ചത്.

പതിനഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളാണ് രോ​ഗബാധിതരിൽ ഏറെയും. മരണനിരക്ക് കൂടുതലായതിനാൽ തന്നെ ആരോ​ഗ്യവകുപ്പ് ജാ​ഗ്രതാനിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.  രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ​ഗുജറാത്ത് സർക്കാർ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി.

റാബ്ഡോവിറിഡേ വിഭാ​ഗത്തിൽപ്പെട്ട വൈറസാണിത്. ഒമ്പതുമാസം മുതൽ പതിനാല് വയസ്സുവരെ പ്രായത്തിലുള്ള കുട്ടികളെയാണ് പൊതുവെ ഈ രോ​ഗം ബാധിക്കുന്നത്. കൊതുകുജന്യരോ​ഗമാണെങ്കിലും ചെള്ളുകളിലൂടെയും മണൽ ഈച്ചകളിലൂടെയും രോ​ഗവ്യാപനത്തിന് സാധ്യതയുണ്ട്. പൊതുവേ മഴക്കാലങ്ങളിലാണ് രോ​ഗം ബാധിക്കാനുള്ള സാധ്യത കൂടുതൽ. ന​ഗരപ്രദേശങ്ങളേക്കാൾ ​ഗ്രാമപ്രദേശങ്ങളിലാണ് രോ​ഗം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Share post:

Popular

More like this
Related

ആശമാരുടെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ

തിരുവനന്തപുരം : ആശാ വർക്കേഴ്സിന്റെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി...

ലഹരിക്ക് അടിമപ്പെട്ട് മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്കായി എല്ലാ ജില്ലകളിലും ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം : ലഹരിക്ക് അടിമപ്പെട്ട് ഗുരുതര മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരെ ചികിത്സിക്കാനുള്ള...

അഭിഭാഷക ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന് ; അന്ത്യാഞ്ജലി അർപ്പിച്ച് നാട്

കോട്ടയം: ഏറ്റുമാനൂരിൽ ജീവനൊടുക്കിയ അഭിഭാഷക ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവരുടെ...

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി : ലഹരി ഉപയോഗം തടയൽ നിയമപ്രകാരം നടൻ ഷൈൻ ടോം...