ഗുരുവായൂരമ്പലത്തിൽ ഞായറാഴ്ച 350ലേറെ വിവാഹങ്ങള്‍; ഒരു ദിവസം ഇത്രയുമേറെ കല്ല്യാണങ്ങൾ നടക്കുന്നത് ആദ്യം

Date:

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്റ്റംബർ 10 ഞായറാഴ്ച നടക്കുന്ന കല്യാണ ങ്ങൾ എണ്ണത്തിൻ്റെ കാര്യത്തിൽ ചരിത്രം കുറിക്കും. 350ൽ അധികം വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്നടയിൽ ഞായറാഴ്ച നടക്കുന്നത. . ഗുരുവായൂരില്‍ ഇതാദ്യമായാണ് ഒരു ദിവസം ഇത്രയും വിവാഹങ്ങൾ നടക്കുന്നത്.

ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ദേവസ്വം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ അറിയിച്ചു.

6 മണ്ഡപങ്ങളിലാണ് വിവാഹം നടക്കുക. നിലവിലുള്ള 4 മണ്ഡപങ്ങൾക്ക് പുറമേ രണ്ട് താൽക്കാലിക കല്യാണ മണ്ഡപങ്ങൾ കൂടി സ്ഥാപിച്ചു. 6 മണ്ഡപങ്ങളും ഒരേപോലെ അലങ്കരിക്കും. എല്ലാ മണ്ഡപങ്ങളിലും ചടങ്ങു നടത്താൻ ആചാര്യനായി കോയ്മ ഉണ്ടാകും. മംഗളവാദ്യത്തിനായി 2 സെറ്റ് നാഗസ്വര സംഘം ഉണ്ടാകും.

വിവാഹം പുലർച്ചെ 4 മുതൽ നടക്കും. സാധാരണ പുലർച്ചെ 5 മുതൽ ഉച്ചപ്പൂജ നട അടയ്ക്കുന്നതു വരെയാണ് വിവാഹങ്ങൾ. നാളെ പുലർച്ചെ 4 മുതൽ ചടങ്ങുകൾ ആരംഭിക്കും. ഇതിന് ക്ഷേത്രം തന്ത്രിയുടെ അനുമതി ലഭിച്ചു. മറ്റു സമയങ്ങളിൽ ബുക്ക് ചെയ്തിട്ടുള്ള വിവാഹ സംഘങ്ങൾക്ക് പുലർച്ചെ 4 മുതലുള്ള സമയം ഉപയോഗപ്പെടുത്താം.

ആദ്യം എത്തേണ്ടത് മേൽപുത്തൂർ ഓഡിറ്റോറിയത്തിനു തെക്കുഭാഗത്ത് പട്ടര് കുളത്തിനു സമീപം ദേവസ്വം തയാറാക്കിയ താൽക്കാലിക പന്തലിൽ. ഇവിടെ നിന്ന് ടോക്കൺ വാങ്ങി സംഘത്തിന് വിശ്രമിക്കാം. സമയക്രമം അനുസരിച്ച് ഇവരെ മേൽപുത്തൂർ ഓഡിറ്റോറിയത്തിലേക്ക് കയറ്റിയിരുത്തും. തുടർന്ന് കല്യാണ മണ്ഡപത്തിലേക്ക് ആനയിക്കും.

ക്ഷേത്രത്തിനു പുറത്ത് ദീപസ്തംഭത്തിനു സമീപം നിന്ന് തൊഴുന്നവർ ക്യൂ കോംപ്ലക്സിന് തെക്കുഭാഗത്തെ വരിയിലൂടെ എത്തി ദർശനം നടത്തി തെക്കേനട വഴി തിരിച്ചു പോകണം. കിഴക്കേ നടയിലും കല്യാണ മണ്ഡപങ്ങളുടെ സമീപവും പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിനകത്ത് പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ നടത്താൻ അനുവദിക്കില്ല.

തിരക്കേറുമെന്നതിനാൽ ചോതി നാളിലെ പൂക്കളത്തിന്റെ സ്ഥാനം മാറും. ദീപസ്തംഭത്തിന്റെ തെക്കുഭാഗത്തായി പൂക്കളം ഇടും. ഭക്തരെയും വിവാഹ സംഘങ്ങളെയും സഹായിക്കാനും സുരക്ഷ ഒരുക്കാനും കൂടുതൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും പൊലീസിനെയും നിയോഗിക്കും

പാർക്കിങ്ങിനായി ശ്രീകൃഷ്ണ ഹൈസ്കൂൾ ഗ്രൗണ്ട് തുറക്കും. ബഹുനില പാർക്കിങ് കേന്ദ്രം, ആശുപത്രിക്കു സമീപത്തെ പാർക്കിങ് കേന്ദ്രം എന്നിവയും ഉപയോഗിക്കാം. നഗരസഭയിൽ വിവാഹ രജിസ്ട്രേഷന് ടോക്കൺ നൽകി പ്രത്യേക സംവിധാനം ഏർപ്പെടുത്തും.

ഇന്നർ, ഔട്ടർ റിങ് റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ റിക്കവറി വാഹനങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യും. നാളെ ഒരു ദിവസം ഇന്നർ, ഔട്ടർ റിങ് റോഡുകളിൽ ബൈക്ക്, ഓട്ടോറിക്ഷ അടക്കം എല്ലാ വാഹനങ്ങൾക്കും വൺവേയാകും. നാളെ കൊടുങ്ങല്ലൂർ, ചാവക്കാട് ഭാഗത്തു നിന്നുള്ള ബസുകൾ ആളെ ഇറക്കി പടിഞ്ഞാറെനട മായ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം. കുന്നംകുളം ഭാഗത്തു നിന്നുള്ള ബസുകൾ മമ്മിയൂർ വഴി വന്ന് മുതുവട്ടൂർ വഴി മടങ്ങിപ്പോകണം.

Share post:

Popular

More like this
Related

ബന്ദികളുടെ കാര്യത്തിൽ ഉറപ്പ് വേണം ; 602 പലസ്തീൻ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേൽ

ജറുസലേം: ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീൻ തടവുകാരുടെ മോചനം...

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...