പേജറുകൾക്കു പിന്നാലെ വാക്കിടോക്കി സ്ഫോടനം :ലെബനനിൽ 14 മരണം; 450ലധികം പേർക്ക് പരുക്ക്

Date:

(Photo Courtesy – AFP)

ബെയ്റൂത്ത്∙ പേജറുകൾക്കു പിന്നാലെ വാക്കിടോക്കി സ്ഫോടനത്തിൽ ലെബനനിൽ 14 പേർ മരിച്ചു. 450 ലധികം പേർക്ക് പരുക്കേറ്റതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ബുധനാഴ്ചഉച്ചതിരിഞ്ഞാണു സംഭവം. രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിലും തലസ്ഥാനമായ ബെയ്‌റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലുമായി വാക്കിടോക്കികൾ പൊട്ടിത്തെറിച്ചതായി സുരക്ഷാ വൃത്തങ്ങളും ദൃക്‌സാക്ഷികളും അറിയിച്ചു

ഹിസ്‌ബുല്ല പ്രവർത്തകർ ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് പേജറുകൾ പൊട്ടിത്തെറിച്ച് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടവരുടെ ശവസംസ്‌കാര ചടങ്ങിന് സമീപമാണ് ഒരു സ്ഫോടനമുണ്ടായതെന്നാണു വിവരം. അതേസമയം ഇന്നലത്തെ പേജർ സ്ഫോടനങ്ങൾക്കു ‘പിന്നാലെ ഇസ്രയേലിന്റെ ആയുധപ്പുരയ്ക്ക് നേരെ റോക്കറ്റ് ആക്രമണം നടത്തിയെന്നു ഹിസ്‌ബുല്ല വെളിപ്പെടുത്തി.

മാസങ്ങൾക്ക് മുൻപ് ഹിസ്ബുല്ല ഇറക്കുമതി ചെയ്ത പേജറുകൾക്കുള്ളിൽ ഇസ്ര‍യേൽ ചാരസംഘടനയായ മൊസാദ് സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നതായി ലെബനൻ സുരക്ഷാ വൃത്തങ്ങളിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും മറ്റൊരു വൃത്തവും റോയിട്ടേഴ്സിനോട് പറഞ്ഞു. പേജറുകൾ പൊട്ടിത്തെറിച്ച് ഇന്നലെ 12 പേരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ബെയ്റൂത്ത് അടക്കം വിവിധ സ്ഥലങ്ങളിൽ ഒരേസമയമുണ്ടായ സ്ഫോടനങ്ങളിൽ നൂറുകണക്കിനു ഹിസ്ബുല്ലഅംഗങ്ങൾ അടക്കം 2,750 പേർക്കു പരുക്കേറ്റിരുന്നു. മൊബൈൽ ഫോണുകൾക്കു മുൻപു പ്രചാരത്തിലുണ്ടായിരുന്ന ഇലക്ട്രോണിക് ആശയവിനിമയ ഉപകരണമാണ് പേജറുകൾ. അതേസമയം ലബനനിലെ ഇലക്ട്രോണിക് ആക്രമണം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി ഈയാഴ്ച അടിയന്തര യോഗം ചേരും. …

Share post:

Popular

More like this
Related

അബുദാബിയിൽ ജങ്ക് ഫുഡ് നിരോധിച്ചു; സ്കൂളുകളിലും കാന്‍റീനുകളിലും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾനടപ്പാക്കുന്നു

വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഭക്ഷണ സേവനങ്ങൾ നൽകുന്ന സ്കൂളുകൾ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം...

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...