പഹൽഗാം ആക്രമണം: പ്രത്യേക പാർലമെൻ്റ് സമ്മേളനം ആവശ്യപ്പെട്ട്  പ്രാധാനമന്ത്രിക്ക് കോൺഗ്രസിൻ്റെ കത്ത്

Date:

ന്യൂഡൽഹി : പഹൽഗാം ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാനും കൂട്ടായ ഐക്യദാർഢ്യം പ്രഖ്യാപിക്കാനും വേണ്ടി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടും പ്രധാനമന്ത്രിക്ക് കത്തയച്ച് കോൺഗ്രസ്.
കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചേർന്നാണ് കത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിച്ച് ചേർക്കണമെന്ന ആവശ്യമുന്നയിച്ചത്.

പഹൽഗാം ഭീകരാക്രമണത്തിൽ വിനോദ സഞ്ചാരികളായ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് നിരവധി പ്രതിപക്ഷ എംപിമാർ സർക്കാരിനോട് സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. ഇത് രാജ്യത്തെ ഏറെ ദുഃഖത്തിലും പ്രകോപനപരമായ അവസ്ഥയിലും എത്തിച്ചിരിക്കുകയാണ്. “രാജ്യത്ത് ഐക്യദാർഢ്യവും അനിവാര്യമായ ഈ സമയത്ത്, പാർലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം എത്രയും വേഗം വിളിച്ചുകൂട്ടേണ്ടത് പ്രധാനമാണെന്ന് പ്രതിപക്ഷം വിശ്വസിക്കുന്നു” – ഖാർഗെ പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ പറയുന്നു.

ഏപ്രിൽ 22 ന് പഹൽഗാമിൽ നിരപരാധികളായ പൗരന്മാർക്ക് നേരെ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ നേരിടാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തിന്റെയും ഇച്ഛാശക്തിയുടെയും ശക്തമായ പ്രകടനമായിരിക്കും ഇത്. അതിനായി സമ്മേളനം വിളിച്ചുകൂട്ടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
പഹൽഗാം ദുരന്തം എല്ലാ ഇന്ത്യക്കാരെയും പ്രകോപിപ്പിച്ചിട്ടുണ്ടെന്ന് രാഹുൽ ഗാന്ധിയും ഇതേ ആവശ്യവുമായി മോദിക്ക് കത്തെഴുതി.
“ഈ നിർണ്ണായക സമയത്ത്, ഭീകരതയ്‌ക്കെതിരെ നമ്മൾ എപ്പോഴും ഒരുമിച്ച് നിൽക്കുമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചു കൊടുക്കണം. ” – പ്രധാനമന്ത്രിക്ക് എക്‌സിൽ എഴുതിയ കത്ത് പങ്കുവെച്ചുകൊണ്ട് ഗാന്ധി പറഞ്ഞു, “ഈ നിർണായക സമയത്ത്, ഭീകരതയ്‌ക്കെതിരെ നമ്മൾ എപ്പോഴും ഒരുമിച്ച് നിൽക്കുന്നുവെന്ന് ഇന്ത്യ കാണിക്കണം.” 

Share post:

Popular

More like this
Related

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി  വ്യോമപാത വീണ്ടും തുറന്ന് ഇറാൻ ; 1,000 പൗരന്മാർ ഇന്ന് രാത്രി ഡൽഹിയിൽ എത്തും

ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് പലായനം ചെയ്യാൻവ്യോമാതിർത്തി...

നിലമ്പൂരിൽ വൻ വിജയം നേടും ; ആര്‍എസ്എസ് സഹകരണവുമായുള്ള പരമാർശം പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ടകാര്യമില്ലെന്നും ഗോവിന്ദന്‍

തിരുവന്തപുരം: നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് സിപിഎം സംസ്ഥാന...

രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാൻ ആണവ ബോംബ് നിർമ്മിക്കുമെന്ന് വൈറ്റ് ഹൗസ്

ഇറാന്‍ ഇപ്പോള്‍ ആണവായുധം നിര്‍മ്മിക്കുന്നതിനാവശ്യമായതെല്ലാം കൈവശം വെച്ചിട്ടുണ്ടെന്നും പരമോന്നത നേതാവ് ആയത്തുള്ള...