മിസൈൽ ആക്രമണവുമായി പാക്കിസ്ഥാൻ ; നാല് സംസ്ഥാനങ്ങൾക്ക് ബ്ലാക്ക് ഔട്ട്, അതീവ ജാഗ്രതയിൽ രാജ്യം

Date:

ചിത്രം : ജയ്സാൽമീറിൽ ഇന്ത്യൻ പ്രതിരോധ സംവിധാനം പാക് മിസൈലിനെ തടയുന്നു (Photo Courtesy : X)

ന്യൂഡൽഹി : വ്യാഴാഴ്ച വൈകുന്നേരം ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, രാജസ്ഥാനിലെ ജയ്സാൽമർ എന്നിവിടങ്ങളിൽ പീരങ്കി വെടിവയ്പ്പ് നടത്തിയ പാക്കിസ്ഥാൻ സൈന്യം, രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട്  മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു.
എല്ലാ ഡ്രോണുകളും മിസൈലുകളും ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിർവീര്യമാക്കി.

ജയ്‌സാൽമീറിലും പാക്കിസ്ഥാൻ ഡ്രോണുകൾ ഇന്ത്യൻ വ്യോമ പ്രതിരോധ സേന തടഞ്ഞു. പാക്കിസ്ഥാൻ ആക്രമണത്തെത്തുടർന്ന് മുൻകരുതൽ നടപടിയായി ജമ്മുകാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ 4 സംസ്ഥാനങ്ങളിൽ പല നഗരങ്ങളിലും വൈദ്യുതി പൂർണ്ണമായും വിച്ഛേദിച്ചു.

പാക്കിസ്ഥാൻ ഡ്രോണുകളുടെയും മിസൈലുകളുടെയും പ്രവാഹം ആകാശത്ത് കാണപ്പെട്ടതോടെ ജമ്മു, രജൗരി, ഉദംപൂർ, സാംബ, ശ്രീനഗർ എന്നിവ ഇരുട്ടിലായി. വ്യാഴാഴ്ച ജമ്മുവിൽ ഒന്നിലധികം വലിയ സ്ഫോടനങ്ങൾ കേട്ടതോടെ മേഖലയിലുടനീളം വൈദ്യുതി തടസ്സങ്ങളും സൈറണുകളും സജീവമായി. അഖ്‌നൂർ, സാംബ, ബാരാമുള്ള, കുപ്‌വാര എന്നിവിടങ്ങളിലും സൈറണുകൾ മുഴങ്ങി. ശ്രീനഗർ വിമാനത്താവളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്, വ്യോമ പ്രതിരോധ സംവിധാനങ്ങളും സജീവമാക്കിയിട്ടുണ്ട്.

പഞ്ചാബിലെ ജലന്ധർ, ഹോഷിയാർപൂർ എന്നിവിടങ്ങളിലും സമ്പൂർണ്ണ വൈദ്യുതി മുടക്കം നടപ്പിലാക്കിയിട്ടുണ്ട്

രാജസ്ഥാനിൽ പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന നഗരമായ ജയ്സാൽമീറിൽ പാക്കിസ്ഥാൻ വെടിവയ്പ്പിനെ തുടർന്ന് വൈദ്യുതി പൂർണമായി നിലച്ചു. ഫലോഡി വ്യോമസേനാ താവളത്തിന് 20 കിലോമീറ്റർ മുമ്പ് ഒരു പാക്കിസ്ഥാൻ ഡ്രോൺ വെടിവച്ചിട്ടു. അതിർത്തിയിലെ സംഘർഷാവസ്ഥ സംബന്ധിച്ച് മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ വ്യാഴാഴ്ച തന്റെ വസതിയിൽ ഉന്നതതല യോഗം ചേർന്നു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പോലീസ് ഡയറക്ടർ ജനറൽ, ഇന്റലിജൻസ് ഡിജി, ക്രമസമാധാന വകുപ്പ് എഡിജി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഉത്തരാഖണ്ഡ്  ISL മത്സരത്തിൽ പഞ്ചാബ് ഡൽഹി ക്യാപിറ്റൽസിനെ നേരിടാനിരിക്കുന്ന ധർമ്മശാലയിലെ നാല് ഫ്ലഡ്‌ലൈറ്റ് ടവറുകളിൽ മൂന്നെണ്ണം ഓഫായി. മത്സരം പിന്നീട് ഉപേക്ഷിച്ചു.
അതേസമയം, പാക്കിസ്ഥാൻ ഡ്രോൺ ആക്രമണങ്ങൾ തടയുന്നതിനായി ഇന്ത്യ എസ് -400 സുദർശൻ ചക്ര, എൽ -70, എസ്‌എസ്‌യു -23, ഷിൽക്ക വ്യോമ പ്രതിരോധ സംവിധാനം എന്നിവ വിന്യസിച്ചിട്ടുണ്ട്. ജമ്മുവിലെയും പഞ്ചാബിലെയും നിരവധി സ്ഥലങ്ങളിൽ ഇസ്ലാമാബാദ് ആക്രമണം നടത്തിയതിന് ശേഷം ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാൻ്റെ എഫ് -16 വിമാനം വെടിവച്ചു വീഴ്ത്തി. 

Share post:

Popular

More like this
Related

ലാഹോറിൽ ഇന്ത്യയുടെ ഡ്രോൺ ആക്രമണം; പാക്കിസ്ഥാൻ്റെ യുദ്ധവിമാനങ്ങൾ തകർത്തു

ശ്രീനഗർ : വ്യാഴാഴ്ച രാത്രി ജമ്മുവിലെ നിരവധി പ്രദേശങ്ങളും രാജസ്ഥാൻ, പഞ്ചാബ്,...

സുധാകരനെ നീക്കിയതിൽ പ്രതിഷേധം: കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവെച്ചു

മുഴപ്പിലങ്ങാട്: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെ. സുധാകരനെ നീക്കിയതിൽ പ്രതിഷേധിച്ച്...