കാനഡയിൽ യാത്രാവിമാനം ലാൻഡ് ചെയ്യുന്നതിനിടെ  തലകീഴായി മറിഞ്ഞു; 19 പേർക്ക് പരിക്ക്

Date:

ഒട്ടാവ : കാനഡയിലെ ടൊറന്റോയിൽ വിമാനപകടം. ലാൻഡ് ചെയ്യുന്നതിനിടെ യാത്രാവിമാനം തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ 19 യാത്രക്കാർക്ക് പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. നാല് കാബിൻ ക്രൂ അടക്കം 80 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

യുഎസിലെ മിനിയപ്പലിസിൽനിന്നു ടൊറന്റോയിലെത്തിയ ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് 3.30നായിരുന്നു സംഭവം.

മഞ്ഞുമൂടിയ റൺവേയിലാണ് വിമാനം തലകീഴായി മറിഞ്ഞത്. കനത്ത കാറ്റിനെ തുടർന്നാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിഗ നിഗമനം. 60 വയസ്സായ ഒരു പുരുഷന്റെയും 40 വയസ്സുള്ള സ്ത്രീയുടെയും ഒരു കുട്ടിയുടെയും ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു

https://twitter.com/RTNCanada/status/1891620793789870446?t=wB7vqsu_Zm2J-9p0_DdmTg&s=19

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...